---
title: "'മേരേ യാര്‍ കി ഷാദി ഹെ'; മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി"
english_title: "Former cricketer Shikhar Dhawan got married."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343488/former-cricketer-shikhar-dhawan-got-married-new"
published_at: "2026-02-22T11:13:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a97a042a00_sports.jpg"
keywords: []
---

# 'മേരേ യാര്‍ കി ഷാദി ഹെ'; മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി

> **Lead Summary:** **മുംബൈ: **മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. യു.എസ് ആസ്ഥാനമായുള്ള കമ്പനിയിൽ പ്രൊഡക്ട് കൺസൾട്ടന്റായി ജോലി ചെയ്യുന്ന സോഫി ഷൈൻ ആണ് ധവാന്റെ വധു. ഇരുവരും ഒരു വർഷത്തോളമായി പ്രണ‍യത്തിലായിരുന്നു.

## Article Content

**മുംബൈ: **മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. യു.എസ് ആസ്ഥാനമായുള്ള കമ്പനിയിൽ പ്രൊഡക്ട് കൺസൾട്ടന്റായി ജോലി ചെയ്യുന്ന സോഫി ഷൈൻ ആണ് ധവാന്റെ വധു. ഇരുവരും ഒരു വർഷത്തോളമായി പ്രണ‍യത്തിലായിരുന്നു.

കഴിഞ്ഞ വർഷം മെയിൽ ശിഖർ ധവാൻ തന്നെയാണ് പ്രണയം ആരാധകരെ അറിയിച്ചത്. മുംബൈയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ജനുവരി 12ന് വിവാഹം പ്രഖ്യാപിച്ചു. 2025ൽ ദുബൈയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മാച്ചിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

'മേരേ യാര്‍ കി ഷാദി ഹെ' എന്ന അടിക്കുറിപ്പോടെ സഹ താരം യുസ്വേന്ദ്ര ചഹൽ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. അയർലൻഡ് സ്വദേശിയാണ് സോഫി.ശിഖർ ധവാൻ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഐസിസി ടൂർണമെന്റുകളിൽ തിളങ്ങുന്നതിനാൽ 'മിസ്റ്റർ ഐസിസി' എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്.

2013-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മൊഹാലിയിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിൽ വെറും 85 പന്തിലാണ് ശിഖർ ധവാൻ സെഞ്ച്വറിനേടിയത് . അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡ് ഇന്നും ധവാന്റെ പേരിലാണ് (അന്ന് അദ്ദേഹം 187 റൺസ് നേടി).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343488/former-cricketer-shikhar-dhawan-got-married-new)