---
title: "കൊടുംക്രൂരത; യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി;  ആൺസുഹൃത്ത് പിടിയിൽ"
english_title: "Brutal act; Woman poured sanitizer on private parts and set on fire; Boyfriend arrested in Gurugram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343477/brutal-act-woman-poured-sanitizer-on-private-parts-and-set-on-fire-boyfriend-arrested-in-gurugram-new"
published_at: "2026-02-22T10:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a8c7e275f0_Boyfriend_arrested_in_Gurugram.jpg"
keywords: []
---

# കൊടുംക്രൂരത; യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി;  ആൺസുഹൃത്ത് പിടിയിൽ

> **Lead Summary:** ദില്ലി: ​ആൺസുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനും പീഡനത്തിനും ഇരയായ 19-കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ത്രിപുര സ്വദേശിനിയായ യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആൺസുഹൃത്ത് ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ബയോ ടെക്‌നോളജി പഠിക്കാനെത്തിയ യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.

## Article Content

ദില്ലി: ​ആൺസുഹൃത്തിന്റെ ക്രൂരമർദ്ദനത്തിനും പീഡനത്തിനും ഇരയായ 19-കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ത്രിപുര സ്വദേശിനിയായ യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആൺസുഹൃത്ത് ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ബയോ ടെക്‌നോളജി പഠിക്കാനെത്തിയ യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ വർഷം ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. തുടർന്ന് ഗുരുഗ്രാമിലെ ശിവത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു യുവതി. അവിടെ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് മർദ്ദിക്കുകയും ക്രൂരമായ കൃത്യം ചെയ്യുകയുമായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ​ഗുരു​ഗ്രാമിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് യുവതിയുെട സ്വകാര്യഭാ​ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയത്. നിലവിൽ ​ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടി സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343477/brutal-act-woman-poured-sanitizer-on-private-parts-and-set-on-fire-boyfriend-arrested-in-gurugram-new)