---
title: "ദില്ലിയിൽ അമ്മയെയും മകളെയും കൊലപ്പെടുത്തി ബെഡ് ബോക്സിലിട്ടു; അയൽവാസി ഒളിവിൽ"
english_title: "Killed and put in a bed box"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343469/killed-and-put-in-a-bed-box"
published_at: "2026-02-22T09:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a84faa964f_tru6.jpg"
keywords: []
---

# ദില്ലിയിൽ അമ്മയെയും മകളെയും കൊലപ്പെടുത്തി ബെഡ് ബോക്സിലിട്ടു; അയൽവാസി ഒളിവിൽ

> **Lead Summary:** **ഡൽഹി: [[truevisionnews.com]] **ദില്ലിയിലെ സരിത വിഹാറിലുള്ള ആലി വിഹാറിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ വാർത്തയാണിത്. 35 വയസ്സുകാരിയായ ജ്യോതിയെയും ആറു വയസ്സുള്ള മകളെയും സ്വന്തം വീട്ടിലെ ബെഡ് സ്റ്റോറേജ് ബോക്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**ഡൽഹി: [[truevisionnews.com]] **ദില്ലിയിലെ സരിത വിഹാറിലുള്ള ആലി വിഹാറിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ വാർത്തയാണിത്. 35 വയസ്സുകാരിയായ ജ്യോതിയെയും ആറു വയസ്സുള്ള മകളെയും സ്വന്തം വീട്ടിലെ ബെഡ് സ്റ്റോറേജ് ബോക്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രിന്റിംഗ് പ്രസ്സിലെ ജോലി കഴിഞ്ഞ് ഭർത്താവ് സുദർശൻ വീട്ടിലെത്തിയപ്പോഴാണ് അതിക്രൂരമായ ഈ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ ഇവരെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ അതേ കെട്ടിടത്തിൽ തന്നെ താമസിക്കുന്ന അക്കൗണ്ടന്റായ ദീൻ ദയാൽ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പുറമെ പരിക്കുകളൊന്നും കാണാത്തതിനാൽ മരണകാരണത്തിൽ ആദ്യം അവ്യക്തത ഉണ്ടായിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

നിലവിൽ ഒളിവിൽ പോയിരിക്കുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ജ്യോതിയും പ്രതിയായ ദീൻ ദയാലും തമ്മിൽ നേരത്തെ സൗഹൃദമുണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ അടുത്ത കാലത്തായി ജ്യോതി ഇയാളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചിരുന്നുവെന്നും, ഇതിലുള്ള പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതപ്പെടുന്നത്. സരിത വിഹാർ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343469/killed-and-put-in-a-bed-box)