---
title: "ഹിൽ ഹൈവേ റൺ; കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ 20 കിലോമീറ്റർ ഓടി മിലിന്ദ് സോമൻ,കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു"
english_title: "Hill Highway Run; Milind Soman ran 20 km from Kuttikkanam to Chappath, the group race ended at Chappath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343465/hill-highway-run-milind-soman-ran-20-km-from-kuttikkanam-to-chappath-the-group-race-ended-at-chappath"
published_at: "2026-02-22T09:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a82107c1a7_Milind_Soman_ran_20_km_from_Kuttikkanam_to_Chappath,_the_group_race_ended_at_Chappath.jpg"
keywords: []
---

# ഹിൽ ഹൈവേ റൺ; കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ 20 കിലോമീറ്റർ ഓടി മിലിന്ദ് സോമൻ,കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു

> **Lead Summary:** ഇടുക്കി: കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണ പൂർത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' ആവേശകരമായി സമാപിച്ചു. ബോളിവുഡ് താരവും പ്രശസ്ത ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച കൂട്ടയോട്ടം രാവിലെ ഏഴിന് കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് സോമൻ ഓടിത്തീർത്തത്. ഹൈവേയുടെ ഗുണനിലവാരവും മലനാടിന്റെ സൗന്ദര്യവും വിളിച്ചോതിയ ഓട്ടം ചപ്പാത്തിൽ സമാപിച്ചു.

## Article Content

ഇടുക്കി: കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണ പൂർത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' ആവേശകരമായി സമാപിച്ചു. ബോളിവുഡ് താരവും പ്രശസ്ത ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച കൂട്ടയോട്ടം രാവിലെ ഏഴിന് കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് സോമൻ ഓടിത്തീർത്തത്. ഹൈവേയുടെ ഗുണനിലവാരവും മലനാടിന്റെ സൗന്ദര്യവും വിളിച്ചോതിയ ഓട്ടം ചപ്പാത്തിൽ സമാപിച്ചു.

വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ റണ്ണില്‍ അണിനിരന്നിരുന്നു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് ചപ്പാത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. 'മലയോര തുരങ്കപാത'യുടെ പ്രഖ്യാപനം മന്ത്രി കെഎൻ ബാലഗോപാൽ നടത്തി.

മനോഹരമായ ഹൈവേ ആണെന്നും ഓട്ടം നന്നായി ആസ്വദിച്ചുവെന്നും മിലിന്ദ് സോമൻ പറഞ്ഞു. പ്രകൃതി ഭംഗിയുള്ള സ്ഥലമാണ്. ഒരുപാട് ആളുകൾ ഒപ്പം ചേർന്നു. രാജ്യത്തെ എല്ലാ മരത്തോൺ ഓട്ടക്കാരും ഇടുക്കി ഹൈവേയിൽ ഓടാൻ എത്തണമെന്നും മിലിന്ദ് സോമൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343465/hill-highway-run-milind-soman-ran-20-km-from-kuttikkanam-to-chappath-the-group-race-ended-at-chappath)