---
title: "ബിജെപി നേതാവിന്റെ മകനെ മർദ്ദിച്ച സംഭവം: ഒരാഴ്ച പിന്നിട്ടിട്ടും പ്രതികൾ പുറത്ത്; പോലീസിനെതിരെ പ്രതിഷേധം"
english_title: "Incident of assault on BJP leader's son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343461/incident-of-assault-on-bjp-leaders-son"
published_at: "2026-02-22T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a7c21c8e96_tru1.jpg"
keywords: []
---

# ബിജെപി നേതാവിന്റെ മകനെ മർദ്ദിച്ച സംഭവം: ഒരാഴ്ച പിന്നിട്ടിട്ടും പ്രതികൾ പുറത്ത്; പോലീസിനെതിരെ പ്രതിഷേധം

> **Lead Summary:** **കൊല്ലം: [[truevisionnews.com]]** ശൂരനാട് ക്ഷേത്രോത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തിൽ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

## Article Content

**കൊല്ലം: [[truevisionnews.com]]** ശൂരനാട് ക്ഷേത്രോത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തിൽ, പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും, കേസെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

സംഭവത്തിൽ 15 പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ ഇപ്പോഴും ഒളിവിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വൈകുന്നത് രാഷ്ട്രീയ ഇടപെടലുകൾ കാരണമാണെന്ന ആക്ഷേപവും ശക്തമാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കേസ് ഒതുക്കിതീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343461/incident-of-assault-on-bjp-leaders-son)