---
title: "പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വ്യാജ രസീതുമായി പണപ്പിരിവ്; ആയൂരിൽ യുവാവിനെ പിടികൂടി"
english_title: "Youth arrested in Ayur for collecting money with fake receipts in the name of environmental protection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343459/youth-arrested-in-ayur-for-collecting-money-with-fake-receipts-in-the-name-of-environmental-protection"
published_at: "2026-02-22T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a77054fbb9_9.jpg"
keywords: []
---

# പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വ്യാജ രസീതുമായി പണപ്പിരിവ്; ആയൂരിൽ യുവാവിനെ പിടികൂടി

> **Lead Summary:** **പത്തനംതിട്ട: **ദേശീയ പരിസ്ഥിതി സംരക്ഷണ സംഘം എന്ന പേരിൽ വ്യാജ രസീത് കാട്ടി വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ യുവാവിനെ നാട്ടുകാരും വ്യാപാരികളും ചേർന്ന് പിടികൂടി. നിലമേലിൽ വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശി അമീൻ ആണ് പിടിയിലായത്. കോട്ടയം ആസ്ഥാനമായുള്ള സംഘടനയുടെ പേരിലുള്ള രസീതുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.

## Article Content

**പത്തനംതിട്ട: **ദേശീയ പരിസ്ഥിതി സംരക്ഷണ സംഘം എന്ന പേരിൽ വ്യാജ രസീത് കാട്ടി വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ യുവാവിനെ നാട്ടുകാരും വ്യാപാരികളും ചേർന്ന് പിടികൂടി. നിലമേലിൽ വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശി അമീൻ ആണ് പിടിയിലായത്. കോട്ടയം ആസ്ഥാനമായുള്ള സംഘടനയുടെ പേരിലുള്ള രസീതുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.

ആയൂരിലെ ഒരു ഇരുചക്ര വാഹന വിൽപന കേന്ദ്രത്തിൽ പരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച് 10,000 രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. യുവാവിന്റെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ വ്യാപാരി സംഘടനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അഞ്ചൽ, നിലമേൽ മേഖലകളിലും ഇയാൾ നേരത്തെ സമാന രീതിയിൽ പണപ്പിരിവ് നടത്തിയതായി ആരോപണമുണ്ട്. സ്ത്രീകൾ മാത്രമുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തിൽ നിലവിൽ ആരും ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ ഇയാളെ പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343459/youth-arrested-in-ayur-for-collecting-money-with-fake-receipts-in-the-name-of-environmental-protection)