---
title: "ഹീലിയം ചോർച്ച വില്ലനായി; ആർട്ടിമിസ് 2 വീണ്ടും നീട്ടി"
english_title: "Helium leak becomes villain; Artemis 2 extended again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343456/helium-leak-becomes-villain-artemis-2-extended-again"
published_at: "2026-02-22T08:17:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a6e8f8be99_6.jpg"
keywords: []
---

# ഹീലിയം ചോർച്ച വില്ലനായി; ആർട്ടിമിസ് 2 വീണ്ടും നീട്ടി

> **Lead Summary:** **അ**രനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം വീണ്ടും പ്രതിസന്ധിയിലായി. നേരത്തെ മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. റോക്കറ്റിന്റെ അപ്പർ സ്റ്റേജായ ഇന്ററിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജിലെ ഹീലിയം ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം.

## Article Content

**അ**രനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം വീണ്ടും പ്രതിസന്ധിയിലായി. നേരത്തെ മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. റോക്കറ്റിന്റെ അപ്പർ സ്റ്റേജായ ഇന്ററിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജിലെ ഹീലിയം ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം.

ഫെബ്രുവരി 20-ന് കെന്നഡി സ്പേസ് സെന്ററിൽ വിജയകരമായി പൂർത്തിയാക്കിയ 'വെറ്റ് ഡ്രസ് റിഹേഴ്സലിന്' (Wet Dress Rehearsal) പിന്നാലെയാണ് ഈ ഗുരുതര സാങ്കേതിക പിഴവ് ശ്രദ്ധയിൽപ്പെട്ടത്. എൻജിനുകൾ വൃത്തിയാക്കാനും ഇന്ധന ടാങ്കുകളിൽ മർദ്ദം നിലനിർത്താനും അത്യന്താപേക്ഷിതമായ ഹീലിയം സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ എസ്.എൽ.എസ് റോക്കറ്റിനെ വിക്ഷേപണ തറയിൽ നിന്ന് വീണ്ടും അസംബ്ലി യൂണിറ്റിലേക്ക് (VAB) മാറ്റേണ്ടി വരുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343456/helium-leak-becomes-villain-artemis-2-extended-again)