---
title: "നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര കമ്മീഷൻ ഇന്ന് കേരളത്തിൽ, മാർച്ച് ആദ്യം തീയതി പ്രഖ്യാപിച്ചേക്കും"
english_title: "Assembly elections; Central Commission to announce dates in Kerala today, likely in early March"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343454/assembly-elections-central-commission-to-announce-dates-in-kerala-today-likely-in-early-march"
published_at: "2026-02-22T07:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a6a8651c74_5.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര കമ്മീഷൻ ഇന്ന് കേരളത്തിൽ, മാർച്ച് ആദ്യം തീയതി പ്രഖ്യാപിച്ചേക്കും

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് സന്ദർശനം നടത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ഓഫീസർമാരും ഉൾപ്പെടുന്ന സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുമായി കൂടിക്കാഴ്ച നടത്തും.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് സന്ദർശനം നടത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ഓഫീസർമാരും ഉൾപ്പെടുന്ന സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുമായി കൂടിക്കാഴ്ച നടത്തും.

ഉദ്യോഗസ്ഥരുടെ വിന്യാസം, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷാ പരിശോധന, പോളിംഗ് ബൂത്തുകളിലെ ക്രമീകരണങ്ങൾ എന്നിവ യോഗത്തിൽ അന്തിമമാക്കും. മാർച്ച് ആദ്യ വാരത്തോടെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിച്ചു. നിലവിൽ 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം ഏകദേശം ഒൻപത് ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

36.88 ലക്ഷം പേരെ നേരിട്ട് ഹിയറിംഗിന് വിളിച്ച ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് electoralsearch.eci.gov.in എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343454/assembly-elections-central-commission-to-announce-dates-in-kerala-today-likely-in-early-march)