---
title: "സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്"
english_title: "Baby dies during cesarean section; Investigation report finds doctor lapses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343453/baby-dies-during-cesarean-section-investigation-report-finds-doctor-lapses"
published_at: "2026-02-22T07:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a675c6ba3e_4.jpg"
keywords: []
---

# സിസേറിയനില്‍ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം: **നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്തുന്നതിൽ വരുത്തിയ കാലതാമസമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ വിദഗ്ധ സംഘം കണ്ടെത്തി.

## Article Content

**തിരുവനന്തപുരം: **നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്തുന്നതിൽ വരുത്തിയ കാലതാമസമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ വിദഗ്ധ സംഘം കണ്ടെത്തി.

സാഹചര്യങ്ങൾ വിലയിരുത്തി ശസ്ത്രക്രിയ നടത്താനുള്ള തീരുമാനം നേരത്തെ എടുക്കാമായിരുന്നിട്ടും അതിൽ വീഴ്ച വരുത്തിയെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഈ അനാസ്ഥ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കി. റിപ്പോർട്ട് സമർപ്പിച്ചതോടെ ഉത്തരവാദിയായ ഡോക്ടർക്കെതിരെ കർശന നടപടിക്ക് ആരോഗ്യവകുപ്പ് ശുപാർശ ചെയ്തേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343453/baby-dies-during-cesarean-section-investigation-report-finds-doctor-lapses)