---
title: "വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോ. ജെ ഷാഹിദയെ പ്രതിചേർക്കും"
english_title: "Scissors stuck in patient's stomach at Vandanam Medical College; Dr. J Shahida to be charged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343452/scissors-stuck-in-patients-stomach-at-vandanam-medical-college-dr-j-shahida-to-be-charged"
published_at: "2026-02-22T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a65e9c0be3_3.jpg"
keywords: []
---

# വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോ. ജെ ഷാഹിദയെ പ്രതിചേർക്കും

> **Lead Summary:** **ആലപ്പുഴ:** വണ്ടാനം മെഡിക്കൽ കോളജിൽ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ. ഷാഹിദയെ പോലീസ് പ്രതി ചേർക്കും. 2021-ൽ നടന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. ഷാഹിദയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസോസിയേറ്റ് പ്രൊഫസറായ ഇാരെയും നഴ്സ് ധന്യ പി.എസിനെയും ആരോഗ്യവകുപ്പ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

## Article Content

**ആലപ്പുഴ:** വണ്ടാനം മെഡിക്കൽ കോളജിൽ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ. ഷാഹിദയെ പോലീസ് പ്രതി ചേർക്കും. 2021-ൽ നടന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. ഷാഹിദയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസോസിയേറ്റ് പ്രൊഫസറായ ഇാരെയും നഴ്സ് ധന്യ പി.എസിനെയും ആരോഗ്യവകുപ്പ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ശസ്ത്രക്രിയ നടന്ന സമയത്തെ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും അടക്കം ഒൻപത് പേരാണ് ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡി.എം.ഒയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343452/scissors-stuck-in-patients-stomach-at-vandanam-medical-college-dr-j-shahida-to-be-charged)