---
title: "മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; 25 വരെ മഴ തുടരാൻ സാധ്യത"
english_title: "Yellow alert in three districts today; Rain likely to continue till 25th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343451/yellow-alert-in-three-districts-today-rain-likely-to-continue-till-25th"
published_at: "2026-02-22T07:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a6156268a7_2.jpg"
keywords: []
---

# മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; 25 വരെ മഴ തുടരാൻ സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

മറ്റ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നിലവിലില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343451/yellow-alert-in-three-districts-today-rain-likely-to-continue-till-25th)