---
title: "സുപ്രീം കോടതിക്കെതിരെ ട്രംപ്; ആഗോള തീരുവ 15 ശതമാനമായി ഉയർത്തി"
english_title: "Trump raises global tariffs to 15 percent against Supreme Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343448/trump-raises-global-tariffs-to-15-percent-against-supreme-court"
published_at: "2026-02-22T07:06:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a5dec1f53b_1.jpg"
keywords: []
---

# സുപ്രീം കോടതിക്കെതിരെ ട്രംപ്; ആഗോള തീരുവ 15 ശതമാനമായി ഉയർത്തി

> **Lead Summary:** **വാഷിങ്ടൺ: **ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് തടയിട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോടതി വിധിയെ 'അമേരിക്കൻ വിരുദ്ധം' എന്ന് വിശേഷിപ്പിച്ച ട്രംപ്, താൽക്കാലിക ആഗോള തീരുവ 10-ൽ നിന്ന് 15 ശതമാനമായി ഉയർത്തി. 1974-ലെ വ്യാപാര നിയമത്തിലെ 122-ാം വകുപ്പ് പ്രകാരം 150 ദിവസത്തേക്കാണ് ഈ അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

**വാഷിങ്ടൺ: **ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് തടയിട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോടതി വിധിയെ 'അമേരിക്കൻ വിരുദ്ധം' എന്ന് വിശേഷിപ്പിച്ച ട്രംപ്, താൽക്കാലിക ആഗോള തീരുവ 10-ൽ നിന്ന് 15 ശതമാനമായി ഉയർത്തി. 1974-ലെ വ്യാപാര നിയമത്തിലെ 122-ാം വകുപ്പ് പ്രകാരം 150 ദിവസത്തേക്കാണ് ഈ അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇതിൽ രോഷം പ്രകടിപ്പിച്ചാണ് ട്രംപിന്റെ പുതിയ നീക്കം.

ഫെബ്രുവരി 24 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നിലവിലുള്ള നികുതിക്ക് പുറമെ 15 ശതമാനം കൂടി അധികമായി നൽകേണ്ടി വരും. ഉദാഹരണത്തിന്, 5 ശതമാനം നികുതിയുണ്ടായിരുന്ന ഉത്പന്നങ്ങൾക്ക് ഇനി മുതൽ 20 ശതമാനം നികുതി നൽകേണ്ടി വരുന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343448/trump-raises-global-tariffs-to-15-percent-against-supreme-court)