---
title: " മഴ വന്നതും റോഡ് മുങ്ങി ...! തെക്കൻ ജില്ലകളിൽ ശക്തമായ മഴ; കൊല്ലത്ത് സർവീസ് റോഡുകളിൽ വെള്ളം കയറി"
english_title: "Heavy rains; Service roads flooded in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343444/heavy-rains-service-roads-flooded-in-kollam"
published_at: "2026-02-21T23:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999edffc1429_RAIM.jpg"
keywords: []
---

#  മഴ വന്നതും റോഡ് മുങ്ങി ...! തെക്കൻ ജില്ലകളിൽ ശക്തമായ മഴ; കൊല്ലത്ത് സർവീസ് റോഡുകളിൽ വെള്ളം കയറി

> **Lead Summary:** **കൊല്ലം: **സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ മഴ ശക്തമാകുന്നു. കനത്ത മഴയെത്തുടർന്ന് ദേശീയപാതാ വികസനം നടക്കുന്ന പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

## Article Content

**കൊല്ലം: **സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ മഴ ശക്തമാകുന്നു. കനത്ത മഴയെത്തുടർന്ന് ദേശീയപാതാ വികസനം നടക്കുന്ന പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

സർവീസ് റോഡുകളിലാണ് വെള്ളം കയറിയത്. ചാത്തന്നൂർ, കൊട്ടിയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുത്ത ഭാഗങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നുണ്ട്.

തിരുവനന്തപുരം പോത്തൻകോട് – മംഗലപുരം റോഡിലും വൻ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലും പലയിടങ്ങളിൽ മഴ പെയ്യുകയാണ്. നാളെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343444/heavy-rains-service-roads-flooded-in-kollam)