---
title: "ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി മത്സരം നാളെ കൊച്ചിയിൽ നടത്താൻ തീരുമാനം"
english_title: "Blasters-Mumbai City match to be held in Kochi tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343442/blasters-mumbai-city-match-to-be-held-in-kochi-tomorrow-NEW"
published_at: "2026-02-21T22:54:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999eaf087e96_25.jpg"
keywords: []
---

# ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി മത്സരം നാളെ കൊച്ചിയിൽ നടത്താൻ തീരുമാനം

> **Lead Summary:** കൊച്ചി: സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി ഐഎസ്എൽ മത്സരം നാളെ കൊച്ചിയിൽ തന്നെ നടക്കും. ഗ്രൗണ്ട് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനിച്ചതോടെ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. വാടക കുടിശ്ശിക തീർക്കാൻ ഒരാഴ്ചത്തെ സാവകാശം ബ്ലാസ്റ്റേഴ്‌സിന് അനുവദിച്ചിട്ടുണ്ട്.

## Article Content

കൊച്ചി: സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി ഐഎസ്എൽ മത്സരം നാളെ കൊച്ചിയിൽ തന്നെ നടക്കും. ഗ്രൗണ്ട് വിട്ടുനൽകാൻ ജിസിഡിഎ തീരുമാനിച്ചതോടെ ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. വാടക കുടിശ്ശിക തീർക്കാൻ ഒരാഴ്ചത്തെ സാവകാശം ബ്ലാസ്റ്റേഴ്‌സിന് അനുവദിച്ചിട്ടുണ്ട്.

മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ജിസിഡിഎ വാടക വർദ്ധിപ്പിച്ചതും സ്റ്റേഡിയത്തിലെ ഓഫീസുകൾ പൂട്ടിച്ചതും വലിയ വിവാദമായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ വാർത്താസമ്മേളനം പോലും അധികൃതർ തടഞ്ഞിരുന്നു.

ഇതോടെ മത്സരം കൊച്ചിയിൽ നിന്ന് മാറുമോ എന്ന സംശയം ഉയർന്നെങ്കിലും, ഒടുവിൽ നടന്ന ചർച്ചയിൽ ജിസിഡിഎ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാൻ ക്ലബ്ബ് തയ്യാറാവുകയായിരുന്നു. നേരത്തെ വാടക തർക്കത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343442/blasters-mumbai-city-match-to-be-held-in-kochi-tomorrow-NEW)