---
title: "പാലക്കാട് വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ അപകടം: യുവാവ് ഷോക്കറ്റ് മരിച്ചു,  രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിൽ"
english_title: "A young man died of shock while fishing in Palakkad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343441/a-young-man-died-of-shock-while-fishing-in-palakkad-new"
published_at: "2026-02-21T22:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999e92e3346f_dead.jpg"
keywords: []
---

# പാലക്കാട് വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ അപകടം: യുവാവ് ഷോക്കറ്റ് മരിച്ചു,  രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിൽ

> **Lead Summary:** **പാലക്കാട്: **ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്‍റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**പാലക്കാട്: **ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്‍റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. മേലാർകോട് ചിറ്റിലഞ്ചേരി വട്ടോം പാടത്താണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.

സതീഷിന്‍റെ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവരെയാണ് ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ആലത്തൂർ പൊലീസ് കേസെടുത്തു. മരിച്ച സതീഷിന്‍റെ മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343441/a-young-man-died-of-shock-while-fishing-in-palakkad-new)