---
title: "ബ്രേക്ക്ഫാസ്റ്റ് വേഗത്തിലാക്കാം; ഇതാ രുചികരമായ സേമിയ ഉപ്പുമാവ്"
english_title: "Make breakfast faster; here's a delicious semiya salt dough recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343440/make-breakfast-faster-heres-a-delicious-semiya-salt-dough-recipe"
published_at: "2026-02-21T22:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999e9004add4_24.jpg"
keywords: []
---

# ബ്രേക്ക്ഫാസ്റ്റ് വേഗത്തിലാക്കാം; ഇതാ രുചികരമായ സേമിയ ഉപ്പുമാവ്

> **Lead Summary:** **രാ**വിലെ ജോലിത്തിരക്കിനിടയിൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് സേമിയ ഉപ്പുമാവ്. ആരോഗ്യകരവും ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഈ വിഭവം ശരിയായ രീതിയിൽ തയ്യാറാക്കിയാൽ നല്ല 'പൂ പോലെയുള്ള' ഉപ്പുമാവ് നമുക്ക് ലഭിക്കും. കുറഞ്ഞ സമയം കൊണ്ട് സ്വാദിഷ്ടമായ സേമിയ ഉപ്പുമാവ് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

## Article Content

**രാ**വിലെ ജോലിത്തിരക്കിനിടയിൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് സേമിയ ഉപ്പുമാവ്. ആരോഗ്യകരവും ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഈ വിഭവം ശരിയായ രീതിയിൽ തയ്യാറാക്കിയാൽ നല്ല 'പൂ പോലെയുള്ള' ഉപ്പുമാവ് നമുക്ക് ലഭിക്കും. കുറഞ്ഞ സമയം കൊണ്ട് സ്വാദിഷ്ടമായ സേമിയ ഉപ്പുമാവ് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

**ചേരുവകൾ****

സേമിയ: 2 കപ്പ്

സവാള: 1 വലുത്

പച്ചമുളക്: 2-3 എണ്ണം

ഇഞ്ചി: ഒരു ചെറിയ കഷ്ണം

കറിവേപ്പില: 2 തണ്ട്

കാരറ്റ്, ബീൻസ്: കാൽ കപ്പ്

കടുക്: 1 ടീസ്പൂൺ

ഉഴുന്ന് പരിപ്പ്: 1 ടീസ്പൂൺ

വറ്റൽ മുളക്: 2 എണ്ണം

വെളിച്ചെണ്ണ: 2 ടേബിൾ സ്പൂൺ

ചൂടുവെള്ളം: 3 കപ്പ്

ഉപ്പ്: പാകത്തിന്

തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാനിൽ അല്പം എണ്ണയോ നെയ്യോ ഒഴിച്ച് സേമിയ നേരിയ സ്വർണ്ണനിറമാകും വരെ വറുത്തെടുക്കുക (വറുത്ത സേമിയ ആണെങ്കിൽ ഈ ഘട്ടം ഒഴിവാക്കാം). തുടർന്ന് മറ്റൊരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, ആവശ്യത്തിന് പച്ചക്കറികൾ എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് പാകത്തിന് ഉപ്പും ഒന്നര ഇരട്ടി വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ വറുത്തുവെച്ചിരിക്കുന്ന സേമിയ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. വെള്ളം പകുതി വറ്റിക്കഴിയുമ്പോൾ തീ കുറച്ച് പാൻ അടച്ചു വെക്കുക. അഞ്ചു മിനിറ്റിനു ശേഷം മൂടി തുറന്ന് സേമിയ ഒട്ടിപ്പിടിക്കാത്ത വിധം പതുക്കെ ഇളക്കിയെടുക്കുക. വെള്ളം പൂർണ്ണമായും വറ്റി സേമിയ വെന്തു കഴിഞ്ഞാൽ ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343440/make-breakfast-faster-heres-a-delicious-semiya-salt-dough-recipe)