---
title: "പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി; രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തും"
english_title: "PK Kunhalikutty's Delhi trip postponed; will meet Rahul Gandhi in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343437/pk-kunhalikuttys-delhi-trip-postponed-will-meet-rahul-gandhi-in-kerala"
published_at: "2026-02-21T22:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999e2f9e87ed_22.jpg"
keywords: []
---

# പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി; രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തും

> **Lead Summary:** മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡൽഹി യാത്ര മാറ്റി വെച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുന്നതിനായിരുന്നു യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും, അദ്ദേഹം ഈ ബുധനാഴ്ച കേരളത്തിലെത്തുന്നതിനാൽ കൂടിക്കാഴ്ച ഇവിടെ വെച്ച് തന്നെ നടത്താൻ തീരുമാനിച്ചു.

## Article Content

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡൽഹി യാത്ര മാറ്റി വെച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുന്നതിനായിരുന്നു യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും, അദ്ദേഹം ഈ ബുധനാഴ്ച കേരളത്തിലെത്തുന്നതിനാൽ കൂടിക്കാഴ്ച ഇവിടെ വെച്ച് തന്നെ നടത്താൻ തീരുമാനിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും സീറ്റ് ചർച്ചകൾ നീളുന്നതിൽ ലീഗിനുള്ള കടുത്ത അതൃപ്തി രാഹുലിനെ നേരിട്ട് അറിയിക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടിൽ ഡിഎംകെയാണോ ടിവികെയാണോ സഖ്യകക്ഷിയാകേണ്ടതെന്ന കാര്യത്തിൽ കോൺഗ്രസിലുള്ള ഭിന്നാഭിപ്രായം പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. കേരളത്തിൽ കൊങ്ങാട് ഉൾപ്പെടെയുള്ള സീറ്റുകളുടെ കൈമാറ്റത്തിലും വേഗത്തിൽ തീരുമാനമുണ്ടാകണമെന്നാണ് ആവശ്യം.

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെപിസിസി നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. ഈ മാസം 26-ന് മേപ്പാടി കുന്നംപറ്റയിലാണ് ചടങ്ങ്. അതേസമയം, സംസ്ഥാന സർക്കാരിന്റെ പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും 128 വീടുകളുടെ പട്ടയവിതരണവും 25-ന് നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343437/pk-kunhalikuttys-delhi-trip-postponed-will-meet-rahul-gandhi-in-kerala)