---
title: "വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with shot deer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343435/youth-arrested-with-shot-deer"
published_at: "2026-02-21T21:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999db0e7ebef_20.jpg"
keywords: []
---

# വെടിവെച്ച് കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ

> **Lead Summary:** വെടിവെച്ചു കൊന്ന കലമാനുകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്.

## Article Content

വെടിവെച്ചു കൊന്ന കലമാനുകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്.

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുള്ള പുതുപ്പാടി കൊളമല വനത്തിൽ ശനിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് സംഭവം.

രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘം കുടുങ്ങിയത്. സംഘത്തിലുണ്ടായിരുന്ന ഖലീൽ, മുഹമ്മദ് റാഫി, നൗഫൽ എന്നിവർ തോക്കുമായി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343435/youth-arrested-with-shot-deer)