---
title: "ബൈബിൾ വചനം ഉദ്ധരിച്ച് മൈക്ക് ഹക്കബി; ഇസ്രായേലിന് അയൽ രാജ്യങ്ങളിലും അവകാശമുണ്ടെന്ന് വാദം"
english_title: "Mike Huckabee quotes Bible verse; argues that Israel has rights in neighboring countries too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343433/mike-huckabee-quotes-bible-verse-argues-that-israel-has-rights-in-neighboring-countries-too"
published_at: "2026-02-21T21:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999d7a5afe17_19.jpg"
keywords: []
---

# ബൈബിൾ വചനം ഉദ്ധരിച്ച് മൈക്ക് ഹക്കബി; ഇസ്രായേലിന് അയൽ രാജ്യങ്ങളിലും അവകാശമുണ്ടെന്ന് വാദം

> **Lead Summary:** മിഡിൽ ഈസ്റ്റ് പ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന വിചിത്രമായ വാദവുമായി ഇസ്രായേലിലെ നിയുക്ത അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി.

## Article Content

മിഡിൽ ഈസ്റ്റ് പ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന വിചിത്രമായ വാദവുമായി ഇസ്രായേലിലെ നിയുക്ത അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി.

പ്രമുഖ അമേരിക്കൻ വലതുപക്ഷ നിരീക്ഷകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിലാണ്, ബൈബിളിലെ പഴയ നിയമത്തിലെ 'ഉല്പത്തി' പുസ്തകം ഉദ്ധരിച്ചുകൊണ്ട് മുൻ ഗവർണർ കൂടിയായ ഹക്കബി ഈ പ്രസ്താവന നടത്തിയത്. ഇസ്രായേൽ പശ്ചിമേഷ്യ മുഴുവനും പിടിച്ചെടുത്താലും തനിക്ക് കുഴപ്പമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ദൈവം അബ്രഹാമിന് നൽകിയ വാഗ്ദാനത്തെക്കുറിച്ചുള്ള ബൈബിളിലെ പരാമർശമാണ് ഹക്കബി ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. നൈൽ നദി മുതൽ യൂഫ്രട്ടീസ് നദി വരെയുള്ള പ്രദേശങ്ങൾ അബ്രഹാമിന്റെ പിൻഗാമികൾക്ക് അവകാശപ്പെട്ടതാണെന്ന് ഇതിൽ പറയുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഇത് പ്രകാരം ഇന്നത്തെ ഇസ്രായേൽ കൂടാതെ ജോർദാൻ, സിറിയ, ലെബനൻ, സൗദി അറേബ്യ, ഇറാഖ് എന്നിവയുടെ വലിയ ഭാഗങ്ങൾ ഇസ്രായേലിന്റെ കീഴിൽ വരണമെന്നാണ് ഹക്കബിയുടെ വാദം.

ഇസ്രായേലിലെ യുഎസ് അംബാസഡർ സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച വ്യക്തിയുടെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചേക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343433/mike-huckabee-quotes-bible-verse-argues-that-israel-has-rights-in-neighboring-countries-too)