---
title: "മധ്യപ്രദേശിൽ ബസും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം; ആറ് പേർക്ക് പരിക്ക്"
english_title: "Five dead, six injured in bus-van collision in Madhya Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343432/five-dead-six-injured-in-bus-van-collision-in-madhya-pradesh"
published_at: "2026-02-21T21:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999d491141cc_18.jpg"
keywords: []
---

# മധ്യപ്രദേശിൽ ബസും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം; ആറ് പേർക്ക് പരിക്ക്

> **Lead Summary:** മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ദേശീയപാതയിൽ വാനും ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

## Article Content

മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ദേശീയപാതയിൽ വാനും ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

ഭരത് ശർമ്മ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പുലർച്ചെ 2.30-ഓടെ ഗോഹദ് ചൗരഹ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം നടന്നത്.

ഗ്വാളിയാറിൽ നിന്നും ബിന്ദിലേക്ക് വരികയായിരുന്ന വാനിലേക്ക് അമിതവേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. വിവാഹസംഘത്തെ ഇറക്കി മടങ്ങിപ്പോകുകയായിരുന്ന ബസിൽ ആ സമയത്ത് യാത്രക്കാരുണ്ടായിരുന്നില്ല.

ഇടിയുടെ ആഘാതത്തിൽ വാൻ പൂർണ്ണമായും തകർന്നു. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറ് പേരെ കൂടുതൽ ചികിത്സയ്ക്കായി ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി.

വാനിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരാണ് പുറത്തെടുത്തത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343432/five-dead-six-injured-in-bus-van-collision-in-madhya-pradesh)