---
title: "എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ"
english_title: "SIR publishes final voter list; 2.69 crore voters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343420/sir-publishes-final-voter-list-269-crore-voters"
published_at: "2026-02-21T19:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999c13330fa2_14.jpg"
keywords: []
---

# എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.69 കോടി വോട്ടർമാർ

> **Lead Summary:** തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികൾക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

## Article Content

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികൾക്ക് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. വോട്ടർമാർക്ക് തങ്ങളുടെ പേര് വിവരങ്ങൾ electoralsearch.eci.gov.in എന്ന വെബ്‌സൈറ്റ് വഴി എപിക് നമ്പറോ മൊബൈൽ ഫോണോ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

മുൻപത്തെ വോട്ടർപട്ടികകളെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് ഇത്തവണ പ്രകടമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെയും ഒക്ടോബറിലെ പട്ടികയേക്കാൾ 8.9 ലക്ഷം വോട്ടർമാരുടെയും കുറവുണ്ട്.

പട്ടികയിൽ സ്ത്രീ വോട്ടർമാരാണ് (1.38 കോടി) മുന്നിൽ നിൽക്കുന്നത്. കരട് പട്ടികയിന്മേലുള്ള പരാതികളും ഹിയറിങ്ങുകളും പൂർത്തിയാക്കി 4.24 ലക്ഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343420/sir-publishes-final-voter-list-269-crore-voters)