---
title: "അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം"
english_title: "unidentified man hiding in restroom at perumkadavila community health center staffs protest against security lapse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343409/unidentified-man-hiding-in-restroom-at-perumkadavila-community-health-center-staffs-protest-against-security-lapse"
published_at: "2026-02-21T18:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999aaa561204_tvm_protest.jpg"
keywords: []
---

# അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്നു, നഴ്സ് നിലവിളിച്ചതോടെ ഇറങ്ങിയോടി; ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

> **Lead Summary:** **തിരുവനന്തപുരം: **)നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **)നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹ്യആരോഗ്യകേന്ദ്രത്തിൽ വിശ്രമ മുറിയിൽ അജ്ഞാതൻ ഒളിച്ചിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. വിശ്രമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു. ആളുകൾ കൂടിയതോടെ ഇയാൾ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സ്ത്രീകളുടെ വാര്‍ഡിലെ വാതിലിലും ആരോ ശക്തമായി മുട്ടി തുറക്കാൻ ആവശ്യപ്പെട്ടു. മതിയായ സുരക്ഷ ഇല്ലെന്ന് പരാതി ഉന്നയിച്ച്, ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരം ചെയ്തു. സുരക്ഷാ ഒരുക്കാതെ രാത്രി കിടത്തിചികിത്സ നടത്തില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

തൊട്ടടുത്ത് പണി പൂര്‍ത്തായക്കിയ കെട്ടിടം ഉണ്ടെങ്കിലും ഇത് തുറന്നിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന രോഗികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും, പാറശാല താലൂക്ക് ആശുപത്രിലേക്കും മാറ്റി. സുരക്ഷാ വീഴ്ചയിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാര്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343409/unidentified-man-hiding-in-restroom-at-perumkadavila-community-health-center-staffs-protest-against-security-lapse)