---
title: "വയറും തടിയും പമ്പ കടക്കും! സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഓട്സ് ഡയറ്റ്  ഇനി വീട്ടിലും; വെറും ഏഴ്  ദിവസം കൊണ്ട് മാറ്റം ഉറപ്പ്"
english_title: "Oats can be used to lose weight."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343401/oats-can-be-used-to-lose-weight-new"
published_at: "2026-02-21T17:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699998a6ea2ae_oods.jpg"
keywords: []
---

# വയറും തടിയും പമ്പ കടക്കും! സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഓട്സ് ഡയറ്റ്  ഇനി വീട്ടിലും; വെറും ഏഴ്  ദിവസം കൊണ്ട് മാറ്റം ഉറപ്പ്

> **Lead Summary:** ** ** വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച 'സൂപ്പർ ഫുഡ്' ആണ് ഓട്സ്. ഇത് ശരിയായ രീതിയിൽ കഴിച്ചാൽ ഗുണം ഇരട്ടിക്കും.

## Article Content

** ** വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച 'സൂപ്പർ ഫുഡ്' ആണ് ഓട്സ്. ഇത് ശരിയായ രീതിയിൽ കഴിച്ചാൽ ഗുണം ഇരട്ടിക്കും.

വെറുമൊരു പ്രഭാതഭക്ഷണം എന്നതിലുപരി, ശരീരത്തിലെ കൊഴുപ്പിനെ തുരത്താൻ കൽപ്പുള്ള ഒരു 'സൈലന്റ് കില്ലർ' ആണ് ഓട്സ്. പലരും ഓട്സ് കഴിക്കാറുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ? അത് കഴിക്കുന്ന രീതിയിലുള്ള പിഴവാണ്.

പഞ്ചസാര വാരിയിട്ടും ഇൻസ്റ്റന്റ് പാക്കറ്റുകൾ വാങ്ങി ഉപയോഗിച്ചും നമ്മൾ ഇതിന്റെ ഗുണം കളയുകയാണ്. കൃത്യമായ അളവിൽ, കൃത്യമായ രീതിയിൽ ഓട്സ് ശീലമാക്കിയാൽ അത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അലിയിച്ചു കളയുകയും ചെയ്യും.

***വിശപ്പിനെ 'ലോക്ക്' ചെയ്യും***

*ഓട്സിലെ ഏറ്റവും വലിയ താരം 'ബീറ്റാ-ഗ്ലൂക്കൻ'എന്ന ലയിക്കുന്ന നാരുകളാണ്. ഇത് വയറ്റിലെത്തിയാൽ ഒരു ജെൽ പോലെയായി മാറുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും.*

*ഇൻസുലിൻ സ്പൈക്കിനെ തടയും *

*പല ഭക്ഷണങ്ങളും കഴിച്ചാൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടും, ഇത് കൊഴുപ്പ് അടിയാൻ കാരണമാകും. എന്നാൽ ഓട്സ് ഒരു 'ലോ ഗ്ലൈസമിക് ഇൻഡക്സ്' ഭക്ഷണമാണ്.*

*കലോറി കുറവ്, എനർജി ഫുൾ*

*ഒരു കപ്പ് ഓട്സിൽ അടങ്ങിയിരിക്കുന്നത് വളരെ കുറഞ്ഞ കലോറി മാത്രമാണ്. എന്നാൽ ഇതിൽ ധാരാളം പ്രോട്ടീനും അയണും അടങ്ങിയിട്ടുണ്ട്.*

*ബെല്ലി ഫാറ്റ് ഔട്ട്: വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ഇതിലും മികച്ചൊരു കൂട്ടില്ല.*

**വണ്ണം കുറയ്ക്കാൻ 3 ഓട്സ് റെസിപ്പികൾ**

മസാല ഓട്സ് (ഉപ്പുമാവ് സ്റ്റൈൽ)

രാത്രിയിലോ രാവിലെയോ ഭക്ഷണമായി കഴിക്കാം.

ഉണ്ടാക്കുന്ന വിധം: പച്ചക്കറികൾ (കാരറ്റ്, ബീൻസ്, പീസ്) ചേർത്ത് അല്പം മഞ്ഞൾപ്പൊടിയും കുരുമുളകും ഇട്ട് ഓട്സ് വേവിച്ചെടുക്കുക. ഓയിൽ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക.

ഓട്സ് - പഴം സ്മൂത്തി

ഉണ്ടാക്കുന്ന വിധം: ഓട്സ് പൊടിച്ചത്, ഒരു പഴം, അല്പം പാൽ അല്ലെങ്കിൽ വെള്ളം ചേർത്ത് അടിച്ചെടുക്കുക. പഞ്ചസാരയ്ക്ക് പകരം ഒരു സ്പൂൺ തേൻ ചേർക്കാം.

3. ഓവർനൈറ്റ് ഓട്സ് 

ഉണ്ടാക്കുന്ന വിധം: രാത്രിയിൽ ഓട്സ് അല്പം പാലിലോ തൈരിലോ കുതിർത്തു വെക്കുക. രാവിലെ ഇതിലേക്ക് ചിയാ സീഡ്‌സോ കുറച്ച് ഡ്രൈ ഫ്രൂട്ട്‌സോ ചേർത്ത് കഴിക്കാം.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343401/oats-can-be-used-to-lose-weight-new)