---
title: "ബന്ധുവിന്റെ ഒത്താശയോടെ 16കാരിയെ വേട്ടയാടി..! കാസർ​ഗോഡ് പെൺകുട്ടി നേരിട്ടത് ഗുരുതര ലൈംഗിക ചൂഷണം; പ്രധാന പ്രതി 15കാരൻ"
english_title: "Kasaragod 16-year-old girl raped: Main accused is 15-year-old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343394/kasaragod-16-year-old-girl-raped-main-accused-is-15-year-old-NEW"
published_at: "2026-02-21T16:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699994873a980_RAPE.jpg"
keywords: []
---

# ബന്ധുവിന്റെ ഒത്താശയോടെ 16കാരിയെ വേട്ടയാടി..! കാസർ​ഗോഡ് പെൺകുട്ടി നേരിട്ടത് ഗുരുതര ലൈംഗിക ചൂഷണം; പ്രധാന പ്രതി 15കാരൻ

> **Lead Summary:** **കാസർ​ഗോഡ്: ** കാസർഗോഡ് തൃക്കരിപ്പൂരിൽ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചുകാരനാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറംലോകമറിഞ്ഞത്.

## Article Content

**കാസർ​ഗോഡ്: ** കാസർഗോഡ് തൃക്കരിപ്പൂരിൽ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് . കേസിലെ പ്രധാന പ്രതി പതിനഞ്ചുകാരനാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറംലോകമറിഞ്ഞത്.

കേസിൽ പ്രതിയായ ബന്ധുവിൻ്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ഗുരുതര ലൈംഗിക ചൂഷണമാണ് നേരിട്ടത്. കേസിൽ പ്രതിയായ പതിനഞ്ച് വയസുകാരനാണ് സമുഹമാധ്യമത്തിലൂടെ പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒരു വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസിൽ നിലവിൽ അഞ്ച് പ്രതികളാണ് ഉള്ളത്. അന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസിൻ്റെ നി​ഗമനം.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ 15 വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കട ജീവനക്കാരനായ വയക്കര പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343394/kasaragod-16-year-old-girl-raped-main-accused-is-15-year-old-NEW)