---
title: "ഇഫ്താർ ടേബിൾ ഇനി ഇവന്മാർ ഭരിക്കും.....! ഇതാ നാല് അടിപൊളി സ്പെഷ്യൽ ജ്യൂസുകൾ"
english_title: "Ilaneer - Date Shake RACIPE Nannari Sherbet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343383/ilaneer-date-shake-racipe-nannari-sherbet"
published_at: "2026-02-21T16:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69998be055539_JS.jpg"
keywords: []
---

# ഇഫ്താർ ടേബിൾ ഇനി ഇവന്മാർ ഭരിക്കും.....! ഇതാ നാല് അടിപൊളി സ്പെഷ്യൽ ജ്യൂസുകൾ

> **Lead Summary:** ** **ദാഹം മാറാനും ക്ഷീണം അകറ്റാനും ഇതിലും മികച്ച ഒന്നില്ല. റമദാൻ മാസത്തിൽ നോമ്പ് തുറക്കുമ്പോൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജവും ഉന്മേഷവും നൽകുന്ന ചില സ്പെഷ്യൽ ജ്യൂസുകൾ താഴെ നൽകുന്നു. ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം:

## Article Content

** **ദാഹം മാറാനും ക്ഷീണം അകറ്റാനും ഇതിലും മികച്ച ഒന്നില്ല. റമദാൻ മാസത്തിൽ നോമ്പ് തുറക്കുമ്പോൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജവും ഉന്മേഷവും നൽകുന്ന ചില സ്പെഷ്യൽ ജ്യൂസുകൾ താഴെ നൽകുന്നു. ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം:

**ഇളനീർ - ഈത്തപ്പഴം ഷേക്ക്
**

**ചേരുവകൾ:**

**ഇളനീർ വെള്ളം**

**ഇളനീർ കാമ്പ്**

** കുരു കളഞ്ഞ 4-5 ഈത്തപ്പഴം**

**അല്പം പാൽ (ആവശ്യമെങ്കിൽ).**

**പഞ്ചസാര (ആവശ്യമെങ്കിൽ)**

**തയ്യാറാക്കുന്ന വിധം:**

**ഇവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക. പഞ്ചസാരയ്ക്ക് പകരം ഈത്തപ്പഴത്തിന്റെ മധുരം മതിയാകും.**

**നന്നാരി സർബത്ത്**

ചേരുവകൾ

നന്നാരി സിറപ്പ്

വെള്ളം

നാരങ്ങാനീര്

കുതിർത്ത കസ്‌കസ്

തയ്യാറാക്കുന്ന വിധം:

തണുത്ത വെള്ളത്തിൽ ആവശ്യത്തിന് സിറപ്പും നാരങ്ങാനീരും ചേർക്കുക. ഇതിലേക്ക് കസ്‌കസ് കൂടി ചേർത്ത് വിളമ്പാം.

**കുലുക്കി സർബത്ത്**

ചേരുവകൾ:

വെള്ളം

പഞ്ചസാര ലായനി

നാരങ്ങ

പച്ചമുളക് (ഒന്ന് കീറിയത്)

കസ്‌കസ്

ഇഞ്ചി കഷ്ണം.

തയ്യാറാക്കുന്ന വിധം:

ഒരു കുപ്പിയിലോ ഗ്ലാസ്സിലോ ഇവയെല്ലാം ഐസ് ക്യൂബ്സിനോടൊപ്പം ചേർത്ത് നന്നായി കുലുക്കിയെടുക്കുക.

**തണ്ണിമത്തൻ - പുതിന ജ്യൂസ്**

ചേരുവകൾ:

തണ്ണിമത്തൻ കഷ്ണങ്ങൾ

പുതിനയില

അല്പം നാരങ്ങാനീര്.

തയ്യാറാക്കുന്ന വിധം:

തണ്ണിമത്തനും പുതിനയിലയും ചേർത്ത് അടിച്ചെടുക്കുക. തണുപ്പോടെ കഴിക്കുന്നത് കൂടുതൽ ഉന്മേഷം നൽകും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343383/ilaneer-date-shake-racipe-nannari-sherbet)