---
title: "'പി.എസ്.സി ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം: രണ്ടാം ഘട്ടം ഈ മാസം 25 മുതൽ; ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടത് ഇങ്ങനെ' "
english_title: "PSC High School Teacher Interview Second Stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343380/psc-high-school-teacher-interview-second-stage"
published_at: "2026-02-21T16:01:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699989d4c1518_tru21.jpg"
keywords: []
---

# 'പി.എസ്.സി ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം: രണ്ടാം ഘട്ടം ഈ മാസം 25 മുതൽ; ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടത് ഇങ്ങനെ' 

> **Lead Summary:** **ആലപ്പുഴ: [[truevisionnews.com]] **ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ് - മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്കുള്ള രണ്ടാം ഘട്ട അഭിമുഖം ഈ മാസം 25, 26 തീയതികളിൽ നടക്കും.

## Article Content

**ആലപ്പുഴ: [[truevisionnews.com]] **ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ് - മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്കുള്ള രണ്ടാം ഘട്ട അഭിമുഖം ഈ മാസം 25, 26 തീയതികളിൽ നടക്കും.

2025 ഒക്ടോബർ 18-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. ആലപ്പുഴ പി.എസ്.സി ജില്ലാ ഓഫീസിൽ വെച്ച് രാവിലെ 9.30-നും ഉച്ചയ്ക്ക് 12 മണിക്കുമായാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

അഭിമുഖത്തിനുള്ള അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗതമായി മെമ്മോ അയക്കാത്തതിനാൽ, പ്രൊഫൈൽ വഴിയോ വെബ്‌സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ വഴിയോ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

**ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കാൻ: **അഭിമുഖത്തിന് എത്തുമ്പോൾ പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ഒ.റ്റി.ആർ (OTR) വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും കരുതേണ്ടതാണ്.

നിശ്ചിത സമയത്തും തീയതിയിലും ഈ രേഖകൾ സഹിതം ഹാജരാകാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0477 2264134 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343380/psc-high-school-teacher-interview-second-stage)