---
title: "ഇഫ്താർ സ്പെഷ്യൽ: രുചികരമായ ചിക്കൻ ബ്രഡ് റോൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം"
english_title: "Iftar Special: Delicious Chicken Bread Roll Can Be Prepared in Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343379/iftar-special-delicious-chicken-bread-roll-can-be-prepared-in-minutes"
published_at: "2026-02-21T16:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69998a434d5ef_Iftar_Special_Delicious_Chicken_Bread_Roll_Can_Be_Prepared_in_Minutes.jpg"
keywords: []
---

# ഇഫ്താർ സ്പെഷ്യൽ: രുചികരമായ ചിക്കൻ ബ്രഡ് റോൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

> **Lead Summary:** നോമ്പുതുറ വിഭവങ്ങളിൽ എപ്പോഴും സ്‌പെഷ്യൽ ആയി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ദാ, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ 'ചിക്കൻ ബ്രഡ് റോൾ'. വീട്ടിലുള്ള ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

## Article Content

നോമ്പുതുറ വിഭവങ്ങളിൽ എപ്പോഴും സ്‌പെഷ്യൽ ആയി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ദാ, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും രുചികരവുമായ 'ചിക്കൻ ബ്രഡ് റോൾ'. വീട്ടിലുള്ള ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ആവശ്യമായ ചേരുവകൾ:

ബ്രഡ്: 6-8 എണ്ണം

ചിക്കൻ: 250 ഗ്രാം (ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് ഉടച്ചത്)

സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)

പച്ചമുളക്: 2 എണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

ഗരം മസാല: ½ ടീസ്പൂൺ

മഞ്ഞൾപ്പൊടി: ¼ ടീസ്പൂൺ

മല്ലിയില: ആവശ്യത്തിന്

മുട്ട: 1 എണ്ണം

ബ്രഡ് ക്രംബ്സ്: ആവശ്യത്തിന്

ഉപ്പ്, എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചിക്കനും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി തണുക്കാൻ വെക്കുക.

ബ്രഡിന്റെ നാല് വശങ്ങളും മുറിച്ചു മാറ്റുക. ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് ബ്രഡ് ഒന്ന് മുക്കി ഉടൻ തന്നെ കൈവെള്ളയിൽ വെച്ച് വെള്ളം പൂർണ്ണമായും പിഴിഞ്ഞു കളയുക.

നനഞ്ഞ ബ്രഡിന്റെ നടുവിൽ തയ്യാറാക്കി വെച്ച ചിക്കൻ മസാല ഒരു സ്പൂൺ വെക്കുക. ശേഷം ബ്രഡ് സാവധാനം ഉരുട്ടി റോൾ രൂപത്തിലോ ഓവൽ രൂപത്തിലോ ആക്കുക. വശങ്ങൾ നന്നായി ഒട്ടിക്കാൻ ശ്രദ്ധിക്കണം.

തയ്യാറാക്കിയ റോളുകൾ അടിച്ചുവെച്ച മുട്ടയിൽ മുക്കിയ ശേഷം ബ്രഡ് ക്രംബ്സിൽ പൊതിയുക.

ഒരു പാനിൽ എണ്ണ ചൂടാക്കി റോളുകൾ സ്വർണ്ണനിറമാകുന്നത് വരെ വറുത്തെടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343379/iftar-special-delicious-chicken-bread-roll-can-be-prepared-in-minutes)