---
title: "അമ്മയോട് 10000 രൂപ ചോദിച്ചു, മകൻ വിജിലൻസിനെ വിളിച്ചു; കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍"
english_title: "Bribery case in Kollam, village assistant arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343378/bribery-case-in-kollam-village-assistant-arrested-NEW-"
published_at: "2026-02-21T15:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699987bb542c3_BRIBARY.jpg"
keywords: []
---

# അമ്മയോട് 10000 രൂപ ചോദിച്ചു, മകൻ വിജിലൻസിനെ വിളിച്ചു; കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

> **Lead Summary:** **കൊല്ലം: ** കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പിറവന്തൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

## Article Content

**കൊല്ലം: ** കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പിറവന്തൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

വസ്തുവിന്റെ ഫെയര്‍ വാല്യു നിശ്ചയിക്കാന്‍ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വിജിലന്‍സില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 

യുവാവ് പണം കൈമാറിയ ഉടൻ തന്നെ സിഗ്നൽ നൽകുകയും വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയും ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും രാസപരിശോധനയിലൂടെ പണം കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343378/bribery-case-in-kollam-village-assistant-arrested-NEW-)