---
title: "മകന് കാർ കൊടുത്തു, അമ്മ കുടുങ്ങി ! കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ  കേസ് "
english_title: "Car driven by 14-year-old loses control and falls into a ditch in Karamana; Case filed against mother, owner of the car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343365/car-driven-by-14-year-old-loses-control-and-falls-into-a-ditch-in-karamana-case-filed-against-mother-owner-of-the-car"
published_at: "2026-02-21T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69997f4068363_CAR.jpg"
keywords: []
---

# മകന് കാർ കൊടുത്തു, അമ്മ കുടുങ്ങി ! കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവം; കാറുടമയായ അമ്മയ്ക്കെതിരെ  കേസ് 

> **Lead Summary:** **കരമന: ** പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവത്തിൽ കാറുടമയായ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. 

## Article Content

**കരമന: ** പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ സംഭവത്തിൽ കാറുടമയായ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. 

നേമം ഭാഗത്തുനിന്നും കരമന ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിലെ നടപ്പാത തകർത്ത് കുഴിയിലേക്ക് മറിഞ്ഞത് . കരമന കളിയിക്കാവിള പാതയിൽ കരമന പഴയ പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടിയോടുകൂടിയാണ് അപകടമുണ്ടായത്.

 കാർ ഓടിച്ചിരുന്ന 14കാരനോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനും 17 വയസേ ആയിട്ടുള്ളൂ . സംഭവമറിഞ്ഞ് എത്തിയ കരമന പോലീസ് ആണ് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത് .പരിക്ക് ഗുരുതരമല്ല.

പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കുവാൻ നൽകിയതു വഴി മനുഷ്യജീവനും മറ്റുള്ളവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കും അപായം ഉളവാക്കുന്ന രീതിയിലുള്ള കൃത്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ ആർ.സി. ഉടമയായ കണ്ണംമൂല സ്വദേശിനി മഞ്ജുവിനെതിരെ പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343365/car-driven-by-14-year-old-loses-control-and-falls-into-a-ditch-in-karamana-case-filed-against-mother-owner-of-the-car)