---
title: "പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; കർണാടകയിൽ അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി"
english_title: "Malayali student assaults teacher in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343357/malayali-student-assaults-teacher-in-karnataka"
published_at: "2026-02-21T14:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69997b09e6947_tru18.jpg"
keywords: []
---

# പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; കർണാടകയിൽ അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി

> **Lead Summary:** കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകനെ മലയാളി വിദ്യാർത്ഥി മർദ്ദിച്ചതായി റിപ്പോർട്ട്. പരീക്ഷാഹാളിലെ കൃത്രിമം പിടികൂടിയതിനെത്തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചത്.

## Article Content

കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകനെ മലയാളി വിദ്യാർത്ഥി മർദ്ദിച്ചതായി റിപ്പോർട്ട്. പരീക്ഷാഹാളിലെ കൃത്രിമം പിടികൂടിയതിനെത്തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചത്.

കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശിവരാജ് കുമാറിനാണ് മർദ്ദനമേറ്റത്. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്റെ ഇന്റേണൽ പരീക്ഷ നടക്കുമ്പോഴായിരുന്നു സംഭവം. കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥി മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കുന്നത് ഇൻവിജിലേറ്ററായ ശിവരാജ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഉടൻതന്നെ അധ്യാപകൻ വിദ്യാർത്ഥിയെ തടയുകയും ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പരീക്ഷാഹാളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343357/malayali-student-assaults-teacher-in-karnataka)