---
title: "ക്രൂരത കണ്ട മകൾ മൊഴി നൽകി; യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം, ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം"
english_title: "Husband and mother sentenced to life in prison for woman who was doused with kerosene and set on fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343354/husband-and-mother-sentenced-to-life-in-prison-for-woman-who-was-doused-with-kerosene-and-set-on-fire"
published_at: "2026-02-21T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699976c69f1a0_court_1.jpg"
keywords: []
---

# ക്രൂരത കണ്ട മകൾ മൊഴി നൽകി; യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവം, ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **പാങ്ങോട് ചന്തക്കുന്നിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ സാ​ഗർ സാജനെയും റാഹിലാ ബീവിയെയും നെടുമങ്ങാട് എസ്‍സിഎസ്ടി കോടതി ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **പാങ്ങോട് ചന്തക്കുന്നിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവിനും അമ്മയ്ക്കും ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ സാ​ഗർ സാജനെയും റാഹിലാ ബീവിയെയും നെടുമങ്ങാട് എസ്‍സിഎസ്ടി കോടതി ശിക്ഷിച്ചത്.

2016 ഡിസംബർ ഒമ്പതിനായിരുന്നു കേസിനാസ്പതമായ സംഭവം. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശിയായ സിന്ധുവിനെ ഭർത്താവ് സാജൻ പാങ്ങോട് ചന്തക്കുന്നിലെ വീട്ടിൽ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നിൽ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

സാജനും മാതാവ് റാഹിലാ ബീവിയും ചേർന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടു. സിന്ധുവിന്റെ മകളുടെ മൊഴി കേസിൽ നിർണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ എൻ സന്ദീപ് ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343354/husband-and-mother-sentenced-to-life-in-prison-for-woman-who-was-doused-with-kerosene-and-set-on-fire)