---
title: "ചായക്കൊപ്പം കറുമുറെ കഴിക്കാവുന്ന ഒനിയൻ റിങ്‌സ്; റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിലുണ്ടാക്കാം!"
english_title: "How to prepare onion rings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343339/how-to-prepare-onion-rings"
published_at: "2026-02-21T13:32:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699967e716c1d_tru5.jpg"
keywords: []
---

# ചായക്കൊപ്പം കറുമുറെ കഴിക്കാവുന്ന ഒനിയൻ റിങ്‌സ്; റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിലുണ്ടാക്കാം!

> **Lead Summary:** ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല മൊരിഞ്ഞ ഒനിയൻ റിംഗ്‌സ് വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.**

## Article Content

ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല മൊരിഞ്ഞ ഒനിയൻ റിംഗ്‌സ് വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.**

ആവശ്യമായ സാധനങ്ങൾ:**

*വലിയ സവാള: 2 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)*

*മൈദ: 1 കപ്പ്*

*കോൺഫ്ലോർ: ½ കപ്പ്*

*മുളകുപൊടി: 1 ടീസ്പൂൺ*

*കുരുമുളക് പൊടി: ½ ടീസ്പൂൺ*

*ഒറിഗാനോ/ചതച്ച മുളക്: ആവശ്യത്തിന് *

*ഉപ്പ്: ആവശ്യത്തിന്*

*ബ്രെഡ് ക്രംബ്സ് : 1-2 കപ്പ്*

*വെള്ളം: മാവ് കലക്കാൻ ആവശ്യത്തിന്*

*എണ്ണ: വറുക്കാൻ ആവശ്യത്തിന്***

തയ്യാറാക്കുന്ന വിധം:**

സവാള തൊലി കളഞ്ഞ് ഒരിഞ്ച് കനത്തിൽ വട്ടത്തിൽ അരിയുക. ഇതിന്റെ ഓരോ അടരുകളും വേർപെടുത്തി റിംഗുകൾ പോലെ മാറ്റിവെക്കുക. ഒരു പാത്രത്തിൽ മൈദ, കോൺഫ്ലോർ, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് കുറശ്ശെ വെള്ളമൊഴിച്ച് കട്ടകളില്ലാതെ ഇടത്തരം കനത്തിൽ (ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയിൽ) കലക്കിയെടുക്കുക. ഓരോ സവാള റിംഗും ആദ്യം അല്പം ഉണങ്ങിയ മൈദപ്പൊടിയിൽ ഒന്ന് മുക്കിയെടുക്കുക (ഇത് മാവ് നന്നായി പറ്റിപ്പിടിക്കാൻ സഹായിക്കും). ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ മുക്കി എടുക്കുക.

മാവിൽ മുക്കിയ റിംഗുകൾ ഉടൻ തന്നെ ബ്രെഡ് ക്രംബ്സിൽ ഇട്ട് എല്ലാ വശത്തും പൊടി നന്നായി പിടിപ്പിക്കുക.ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായാൽ തീ ഇടത്തരമാക്കി വെച്ച് ഓരോ റിംഗുകളായി ഇട്ട് വറുക്കുക.

രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അധികമുള്ള എണ്ണ കളയാൻ ഒരു ടിഷ്യു പേപ്പറിലേക്ക് മാറ്റാം.ചൂടുള്ള ഒനിയൻ റിംഗ്‌സ് ടൊമാറ്റോ സോസിനൊപ്പമോ മയോണൈസിനൊപ്പമോ കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343339/how-to-prepare-onion-rings)