---
title: "മണ്ണാർക്കാട് നജാത് കോളേജിൽ ജൂനിയർ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; തലയ്ക്കും മുഖത്തും ഗുരുതര പരിക്ക്"
english_title: "Junior student brutally beaten at Najath College, Mannarkad; serious injuries to head and face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343315/junior-student-brutally-beaten-at-najath-college-mannarkad-serious-injuries-to-head-and-face"
published_at: "2026-02-21T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699957d10c1c4_serious_injuries_to_head_and_face.jpg"
keywords: []
---

# മണ്ണാർക്കാട് നജാത് കോളേജിൽ ജൂനിയർ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; തലയ്ക്കും മുഖത്തും ഗുരുതര പരിക്ക്

> **Lead Summary:** പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നജാത് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ഒന്നാം വർഷ വിദ്യാർത്ഥിയായ അൻസലിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ അൻസലിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നജാത് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ഒന്നാം വർഷ വിദ്യാർത്ഥിയായ അൻസലിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ അൻസലിന്റെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അൻസിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഷർട്ടിൻ്റെ ബട്ടൺ ഇടാൻ പറഞ്ഞത് ചോദ്യം ചെയ്തതാണ് കാരണം. പ്രകോപിതരായ സീനിയർ വിദ്യാർത്ഥികൾ നേരത്തെ അൻസിലിനെ റാഗിംഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീനിയർ വിദ്യർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. അൻസിലിൻ്റെ പരാതിയിൽ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343315/junior-student-brutally-beaten-at-najath-college-mannarkad-serious-injuries-to-head-and-face)