---
title: "ആകാശത്ത് ചുവപ്പ് പടരും; 2026-ലെ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ചിൽ; സമയവിവരങ്ങൾ പുറത്തുവിട്ട് നാസ"
english_title: "Total lunar eclipse of 2026 in March"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343255/total-lunar-eclipse-of-2026-in-march"
published_at: "2026-02-21T09:44:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69993142eedb9_tru2.jpg"
keywords: []
---

# ആകാശത്ത് ചുവപ്പ് പടരും; 2026-ലെ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ചിൽ; സമയവിവരങ്ങൾ പുറത്തുവിട്ട് നാസ

> **Lead Summary:** **കാലിഫോർണിയ: [[truevisionnews.com]]** ശാസ്ത്രലോകവും ആകാശനിരീക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന 2026-ലെ ആദ്യ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് സംഭവിക്കും. വടക്കേ അമേരിക്കയിലുടനീളം ദൃശ്യമാകുന്ന ഈ അപൂർവ പ്രതിഭാസത്തിന്റെ വിശദമായ സമയക്രമവും മാപ്പുകളും നാസയുടെ സയന്റിഫിക് വിഷ്വലൈസേഷൻ സ്റ്റുഡിയോ പുറത്തുവിട്ടു.

## Article Content

**കാലിഫോർണിയ: [[truevisionnews.com]]** ശാസ്ത്രലോകവും ആകാശനിരീക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന 2026-ലെ ആദ്യ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് സംഭവിക്കും. വടക്കേ അമേരിക്കയിലുടനീളം ദൃശ്യമാകുന്ന ഈ അപൂർവ പ്രതിഭാസത്തിന്റെ വിശദമായ സമയക്രമവും മാപ്പുകളും നാസയുടെ സയന്റിഫിക് വിഷ്വലൈസേഷൻ സ്റ്റുഡിയോ പുറത്തുവിട്ടു.

2029 വരെ അമേരിക്കയിൽ ദൃശ്യമാകുന്ന അവസാന സമ്പൂർണ ചന്ദ്രഗ്രഹണം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മാർച്ച് മാസത്തിലെ പൗർണമിയായ 'വേം മൂണി'നോട് അനുബന്ധിച്ചാണ് ഇത്തവണ ഗ്രഹണം സംഭവിക്കുന്നത്.

മാർച്ച് രണ്ടിന് സന്ധ്യയോടെ ഉദിച്ചുയരുന്ന ചന്ദ്രൻ, മാർച്ച് മൂന്നിന് പുലർച്ചയോടെ ഭൂമിയുടെ നിഴലിലേക്ക് പൂർണ്ണമായും മറയുന്നതോടെയാണ് ഗ്രഹണം ആരംഭിക്കുക. ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മധ്യഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ സൂര്യപ്രകാശത്തിന്റെ പ്രതിഫലനം മൂലം ചന്ദ്രൻ കടും ചുവപ്പ് നിറത്തിൽ ദൃശ്യമാകും.

'ബ്ലഡ് മൂൺ' എന്ന് വിളിക്കപ്പെടുന്ന ഈ ഘട്ടം ഏകദേശം 58 മിനിറ്റോളം നീണ്ടുനിൽക്കും. മൊത്തം അഞ്ച് മണിക്കൂറിലധികം നീളുന്ന ഗ്രഹണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ സാധിക്കുമെന്നത് ആകാശനിരീക്ഷകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

അമേരിക്കയിലെ വിവിധ സമയമേഖലകളിൽ പുലർച്ചെ ഒരു മണി മുതൽ ഏഴു മണി വരെയുള്ള വ്യത്യസ്ത സമയങ്ങളിലാകും ഈ വിസ്മയം ദൃശ്യമാവുക. പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ചന്ദ്രൻ ആകാശത്ത് ഉയർന്ന നിൽക്കുന്ന സമയമായതിനാൽ ഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.

ഇതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 2028 ഡിസംബറിൽ അടുത്ത ചന്ദ്രഗ്രഹണം സംഭവിക്കുമെങ്കിലും വടക്കേ അമേരിക്കയിൽ ഒരു സമ്പൂർണ ഗ്രഹണം ദൃശ്യമാകാൻ 2029 ജൂൺ വരെ കാത്തിരിക്കേണ്ടി വരും.

2026 ഓഗസ്റ്റിൽ ഒരു ഭാഗിക ചന്ദ്രഗ്രഹണം നടക്കുമെങ്കിലും മാർച്ചിലെ 'ബ്ലഡ് മൂണി'ന്റെ അത്ര ഭംഗി അതിനുണ്ടാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343255/total-lunar-eclipse-of-2026-in-march)