---
title: "കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി"
english_title: "There is a need to form a men's commission in Kerala - P. Satidevi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343222/there-is-a-need-to-form-a-mens-commission-in-kerala-p-satidevi-NEW"
published_at: "2026-02-20T23:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69989cae989b2_24.jpg"
keywords: []
---

# കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല - പി. സതീദേവി

> **Lead Summary:** പത്തനംതിട്ട: കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. നമ്മുടെ സമൂഹത്തിലും തൊഴിലിടങ്ങളിലും ഇപ്പോഴും പുരുഷാധിപത്യം തുടരുന്നതിനാൽ സ്ത്രീസംരക്ഷണ നിയമങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

## Article Content

പത്തനംതിട്ട: കേരളത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. നമ്മുടെ സമൂഹത്തിലും തൊഴിലിടങ്ങളിലും ഇപ്പോഴും പുരുഷാധിപത്യം തുടരുന്നതിനാൽ സ്ത്രീസംരക്ഷണ നിയമങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കായി നടപ്പിലാക്കുന്ന സുരക്ഷാ നിയമങ്ങൾ പുരുഷന്മാർക്ക് എതിരല്ലെന്നും മറിച്ച് സ്ത്രീകൾക്ക് തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കാനാണെന്നും സതീദേവി വ്യക്തമാക്കി. പത്തനംതിട്ടയിൽ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

'സ്ത്രീകളുടെ അന്തസ്സിന് പ്രാധാന്യം നല്‍കിയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നടപ്പിലാക്കിയത്. സ്ത്രീകള്‍ക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു.

ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ നടപ്പാക്കിയത്. കോടതികളുണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുളള രാജ്യത്ത് സ്ത്രീസംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ട്' എന്നിങ്ങനെയാണ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343222/there-is-a-need-to-form-a-mens-commission-in-kerala-p-satidevi-NEW)