---
title: "അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയെ 'ഡാറ്റ കോളനി'യാക്കുന്നു - രാഹുൽ ഗാന്ധി"
english_title: "Trade deal with US is turning India into a 'data colony': Rahul Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343221/trade-deal-with-us-is-turning-india-into-a-data-colony-rahul-gandhi"
published_at: "2026-02-20T22:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69989a36e33f8_23.jpg"
keywords: []
---

# അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയെ 'ഡാറ്റ കോളനി'യാക്കുന്നു - രാഹുൽ ഗാന്ധി

> **Lead Summary:** ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യയുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുള്ളതാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

## Article Content

ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യയുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുള്ളതാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഈ കരാർ ഇന്ത്യയെ വെറുമൊരു 'ഡാറ്റ കോളനി'യായി മാറ്റുമെന്നും രാജ്യത്തെ വിറ്റുതുലയ്ക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി പ്രതിവർഷം 100 ബില്യൺ ഡോളറായി വർധിപ്പിക്കാൻ സമ്മതിച്ച സർക്കാർ, പകരം ഇന്ത്യക്ക് എന്ത് നേട്ടമാണ് ഉറപ്പാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.

കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി, ആരിൽ നിന്നാണ് ഇന്ധനം വാങ്ങേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും അമേരിക്കയ്ക്ക് വിട്ടുകൊടുത്തത് വലിയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും രാഹുൽ ഗാന്ധി തന്റെ പാർലമെന്റ് പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343221/trade-deal-with-us-is-turning-india-into-a-data-colony-rahul-gandhi)