---
title: "കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ലഡു; ഒട്ടും രുചി കുറയാതെ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Laddu can be prepared easily."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343219/laddu-can-be-prepared-easily"
published_at: "2026-02-20T22:51:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998986b4d5b7_22.jpg"
keywords: []
---

# കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ലഡു; ഒട്ടും രുചി കുറയാതെ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** **മ**ധുരപലഹാരങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ബേസൻ ലഡു. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

## Article Content

**മ**ധുരപലഹാരങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ബേസൻ ലഡു. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

**ചേരുവകൾ**

**തയ്യാറാക്കുന്ന വിധം:**

അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കിയ ശേഷം കടലമാവ് ചേർത്ത് കുറഞ്ഞ തീയിൽ വറുത്തെടുക്കുകയാണ് ആദ്യ ഘട്ടം. ഏകദേശം 20 മിനിറ്റോളം തുടർച്ചയായി ഇളക്കി മാവിന്റെ പച്ചമണം മാറി നല്ല സുഗന്ധം വരികയും അത് സുവർണ്ണ നിറമാവുകയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യാം.

ഈ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഏകദേശം പകുതി തണുത്ത ശേഷം (ചെറുചൂടോടെയിരിക്കുമ്പോൾ) പൊടിച്ച പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

കൈകൊണ്ട് നന്നായി തിരുമ്മി ചേർത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റിയാൽ രുചികരമായ ബേസൻ ലാഡു തയ്യാർ. ആവശ്യമുണ്ടെങ്കിൽ അണ്ടിപ്പരിപ്പോ ബദാമോ ഇതിന് മുകളിൽ അലങ്കാരത്തിനായി ഉപയോഗിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343219/laddu-can-be-prepared-easily)