---
title: "വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ"
english_title: "Thrissur native arrested by police for cheating him of Rs 12 lakhs by promising him a job abroad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343218/thrissur-native-arrested-by-police-for-cheating-him-of-rs-12-lakhs-by-promising-him-a-job-abroad"
published_at: "2026-02-20T22:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69989624ba2a8_21.jpg"
keywords: []
---

# വിദേശ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിൽ

> **Lead Summary:** **വി**ദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന തൃശ്ശൂർ അത്താണി സ്വദേശി മാളിയേക്കൽ ബെന്നി പിടിയിലായി. വടക്കാഞ്ചേരിയിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിറവം പോലീസ് പിടികൂടിയത്.

## Article Content

**വി**ദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന തൃശ്ശൂർ അത്താണി സ്വദേശി മാളിയേക്കൽ ബെന്നി പിടിയിലായി. വടക്കാഞ്ചേരിയിലെ ഭാര്യവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിറവം പോലീസ് പിടികൂടിയത്.

2023 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായി ഇയാൾക്കെതിരെ പതിമൂന്നോളം സമാന കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തൃശ്ശൂരിലെ ഒരു അഭിഭാഷകനടക്കം കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343218/thrissur-native-arrested-by-police-for-cheating-him-of-rs-12-lakhs-by-promising-him-a-job-abroad)