---
title: "'ഇത് പിണറായി സർക്കാരിന്റെ എക്സറേ'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച്  ഷാഫി പറമ്പിൽ"
english_title: "Shafi Parambil responds to the incident where scissors got stuck in his stomach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343216/shafi-parambil-responds-to-the-incident-where-scissors-got-stuck-in-his-stomach"
published_at: "2026-02-20T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699892f92f12b_19.jpg"
keywords: []
---

# 'ഇത് പിണറായി സർക്കാരിന്റെ എക്സറേ'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച്  ഷാഫി പറമ്പിൽ

> **Lead Summary:** **കോഴിക്കോട്: **വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി രംഗത്തെത്തി.

## Article Content

**കോഴിക്കോട്: **വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി രംഗത്തെത്തി.

പുറത്തുവന്നത് ഉഷ എന്ന സഹോദരിയുടെ എക്സറേ മാത്രമല്ലെന്നും പിആർ വർക്കുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പിണറായി സർക്കാരിന്റെ ഭരണപരാജയത്തിന്റെ യഥാർത്ഥ ചിത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുഭരണത്തിലെ ആരോഗ്യവകുപ്പിന്റെ അടയാളം 'അരിവാൾ കത്രിക നക്ഷത്രം' ആണെന്ന് പരിഹസിച്ച ഷാഫി, സംഭവത്തെ ആരോഗ്യവകുപ്പിലെ അനാസ്ഥയുടെ പ്രതീകമായും വിശേഷിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343216/shafi-parambil-responds-to-the-incident-where-scissors-got-stuck-in-his-stomach)