---
title: "പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചു; ട്രംപ് ഏർപ്പെടുത്തിയ വ്യാപാര നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി"
english_title: "US Supreme Court strikes down Trump's trade taxes, saying they exceeded presidential authority"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343211/us-supreme-court-strikes-down-trumps-trade-taxes-saying-they-exceeded-presidential-authority"
published_at: "2026-02-20T21:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998857ec6f33_TRAMP.jpg"
keywords: []
---

# പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചു; ട്രംപ് ഏർപ്പെടുത്തിയ വ്യാപാര നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി

> **Lead Summary:** **വാഷിങ്ടൺ: ** വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക നികുതികൾ (താരിഫുകൾ) അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കി. ട്രംപിന്റെ നടപടി ഭരണഘടനാപരമായ അധികാര പരിധി ലംഘിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിർണ്ണായക വിധി.

## Article Content

**വാഷിങ്ടൺ: ** വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക നികുതികൾ (താരിഫുകൾ) അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കി. ട്രംപിന്റെ നടപടി ഭരണഘടനാപരമായ അധികാര പരിധി ലംഘിക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിർണ്ണായക വിധി.

വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്  നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകൾ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പ്രവചിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343211/us-supreme-court-strikes-down-trumps-trade-taxes-saying-they-exceeded-presidential-authority)