---
title: "ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം"
english_title: " BJP district president's son beaten up by RSS workers KOLLAM "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343202/bjp-district-presidents-son-beaten-up-by-rss-workers-kollam"
published_at: "2026-02-20T20:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69987623416b4_ATTACK.jpg"
keywords: []
---

# ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം

> **Lead Summary:** **കൊല്ലം: **ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആർ എസ് എസ് പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റത്.

## Article Content

**കൊല്ലം: **ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആർ എസ് എസ് പ്രവർത്തകരുടെ ക്രൂരമർദ്ദനമേറ്റത്.

ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമണം. ഫെബ്രുവരി 17നാണ് പൃഥ്വിരാജിന് മർദ്ദനം ഏറ്റത്. ആര്‍എസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേര്‍ ചേർന്നാണ് മർദ്ദിച്ചത്.

തലയ്ക്ക് സാരമായി പരിക്ക് പറ്റിയ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കേസ് ഒത്തുതീർപ്പാക്കാൻ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും വഴങ്ങാതെ രാജി പ്രസാദ് പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343202/bjp-district-presidents-son-beaten-up-by-rss-workers-kollam)