---
title: "പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു"
english_title: "Progressive Arts and Literature Society State Vice President KKSulaikha passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343193/progressive-arts-and-literature-society-state-vice-president-kksulaikha-passes-away"
published_at: "2026-02-20T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69986e343fc71_deD.jpg"
keywords: []
---

# പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ സുലൈഖ അന്തരിച്ചു

> **Lead Summary:** **നെടുമ്പാശേരി: **സാഹിത്യകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും തൃപ്പൂണിത്തുറ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. കെ.കെ. സുലൈഖ അന്തരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനും ഹൈക്കോടതി രജിസ്ട്രാറും മുൻ ജില്ലാ ജഡ്ജുമായ ചെങ്ങമനാട് പാലപ്രശേരി പറേലിൽ വീട്ടിൽ പി.കെ. ഹനീഫയുടെ ഭാര്യയാണ്.

## Article Content

**നെടുമ്പാശേരി: **സാഹിത്യകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും തൃപ്പൂണിത്തുറ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. കെ.കെ. സുലൈഖ അന്തരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനും ഹൈക്കോടതി രജിസ്ട്രാറും മുൻ ജില്ലാ ജഡ്ജുമായ ചെങ്ങമനാട് പാലപ്രശേരി പറേലിൽ വീട്ടിൽ പി.കെ. ഹനീഫയുടെ ഭാര്യയാണ്.

എറണാകുളം മഹാരാജാസ് കോളജ് റിട്ട. വൈസ്. പ്രിൻസിപ്പലുമാണ്. നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ജില്ല കേന്ദ്രമായ ആലുവ സി.സി.എം വൈസ് പ്രിൻസിപ്പലായിരുന്നു. വിവിധ കോളജുകളിൽ മലയാളം പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സി.പി.എം പാലപ്രശേരി ബ്രാഞ്ച് അംഗമാണ്. നാദഭരിതമായ ചിദംബരങ്ങൾ, കേരള മുസ്ലിം നവോത്ഥാനത്തിൽ കൊടുങ്ങല്ലൂരിന്റെ പങ്ക്, സാമൂഹികതയുടെ വ്യതിരിക്തത ബഷീർ കൃതികളിൽ എന്നീ പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്.

കൊടുങ്ങല്ലൂർ കൊമ്പനേഴത്ത് കുടുംബാംഗം കുഞ്ഞുമരക്കാർ - കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകളാണ്. സാഹിത്യകാരനായ ബക്കർ മേത്തല സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, അലി. ഖബറടക്കം നാളെ രാവിലെ 10ന് ചെങ്ങമനാട് പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343193/progressive-arts-and-literature-society-state-vice-president-kksulaikha-passes-away)