---
title: "പതിനഞ്ച് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കോഴിക്കോട് നല്ലളത്ത് യുവാവ് അറസ്റ്റിൽ"
english_title: " 15 year old girl was raped at her home; a youth was arrested at Nallalam Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343185/15-year-old-girl-was-raped-at-her-home-a-youth-was-arrested-at-nallalam-kozhikode"
published_at: "2026-02-20T18:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69985fdf7a79f_rape_case_arrest.jpg"
keywords: []
---

# പതിനഞ്ച് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കോഴിക്കോട് നല്ലളത്ത് യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 19ന് പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി അതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നല്ലളത്തു വച്ച് സബ് ഇന്‍സ്പെക്ടര്‍ ശൈലേന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുബീഷ് എന്നിവർ ചേർന്ന് പിടികൂടുകയുമായിരുന്നു.

**മ**റ്റൊരു സംഭവത്തിൽ കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ . കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെ (27)യാണ് പൊലീസ് പിടികൂടിയത്. പന്തീരങ്കാവ് സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിക്കെതിരെ പ്രതി ഗുരുതര ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെ പ്രതിയെ മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343185/15-year-old-girl-was-raped-at-her-home-a-youth-was-arrested-at-nallalam-kozhikode)