---
title: "വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു"
english_title: "14 year olds joyride ends in accident in kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343181/14-year-olds-joyride-ends-in-accident-in-kerala"
published_at: "2026-02-20T18:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699858e292a07_accident_karamana.jpg"
keywords: []
---

# വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരം കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് അപകടം. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് വിദ്യാർഥി കാറുമായി പോയത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരം കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് അപകടം. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് വിദ്യാർഥി കാറുമായി പോയത്.

പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കാർ റോഡരികിലെ റെയിലിംഗ് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു. വാഹനം ഓടിച്ച വിദ്യാർഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റു. കണ്ണമ്മൂലയിൽ നിന്ന് ന​ഗരത്തിലൂടെയായിരുന്നു വിദ്യാർഥികളുടെ ഉല്ലാസ യാത്ര. കരമന-തമ്പാനൂർ റോഡിലാണ് കാർ അപകടത്തിൽപ്പെട്ടത്. പൊലീസ് വിളിക്കുമ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്.

സംഭവത്തിൽ കാറിന്റെ ആർസി ഉടമയായ വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെ മോട്ടോർ വാഹന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343181/14-year-olds-joyride-ends-in-accident-in-kerala)