---
title: "സീസണാകുന്നു...! ചക്കയുടെ ഈ ഭാഗം കളയല്ലേ; തോരൻ മാത്രമല്ല, അച്ചാറും അത്യുഗ്രൻ"
english_title: "recipes with jackfruit core"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343176/recipes-with-jackfruit-core"
published_at: "2026-02-20T17:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69984a2629bbc_jacj_fruit.jpg"
keywords: []
---

# സീസണാകുന്നു...! ചക്കയുടെ ഈ ഭാഗം കളയല്ലേ; തോരൻ മാത്രമല്ല, അച്ചാറും അത്യുഗ്രൻ

> **Lead Summary:** കേരളത്തിൽ വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ചക്ക. സീസണായിക്കഴിഞ്ഞാൽ പിന്നെ ചക്കവിഭവങ്ങളുടെ മേളമാണ്. പലപ്പോഴും ചക്കച്ചുളയും ചക്കക്കുരുവും എടുത്ത ശേഷം ബാക്കി ഭാഗങ്ങൾ കളയാറാണ് പതിവ്. ചക്കയുടെ പൂഞ്ചും അതിൽപ്പെടുന്നു.

## Article Content

കേരളത്തിൽ വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ചക്ക. സീസണായിക്കഴിഞ്ഞാൽ പിന്നെ ചക്കവിഭവങ്ങളുടെ മേളമാണ്. പലപ്പോഴും ചക്കച്ചുളയും ചക്കക്കുരുവും എടുത്ത ശേഷം ബാക്കി ഭാഗങ്ങൾ കളയാറാണ് പതിവ്. ചക്കയുടെ പൂഞ്ചും അതിൽപ്പെടുന്നു.

ചക്കയുടെ നടുവിലുള്ള ഈ കട്ടിയുള്ള ഭാഗം രുചികരമല്ലെന്നു കരുതിയാണ് പലരും അത് ഒഴിവാക്കുന്നത്. എന്നാൽ, ചക്കപ്പൂഞ്ച് ഉപയോഗിച്ച് നല്ല അടിപൊളി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. ഈ ഭാഗത്ത് നാരിന്റെ അംശം കൂടുതലായതിനാൽ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ചക്കച്ചുളയെ അപേക്ഷിച്ച് മധുരം കുറവായതിനാലും ഫൈബർ കൂടുതൽ ഉള്ളതിനാലും പ്രമേഹരോഗികൾക്കും ഈ വിഭവങ്ങൾ ഗുണം ചെയ്യുന്നു.

**തോരൻ: **ചക്കപ്പൂഞ്ച് കൊത്തിയരിഞ്ഞ് ചക്കക്കുരുവും ആശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. ശേഷം മറ്റൊരു പാനിൽ കടുക് വറുത്ത ശേഷം അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചക്ക പൂഞ്ച്‌ ചേർത്ത് ഇളക്കണം. ഇതിലേക്ക് അരപ്പ് ചേർത്ത് ഇളക്കിയെടുത്താൽ അടിപൊളി ചക്കപ്പൂഞ്ച് തോരൻ തയ്യാറായിക്കഴിഞ്ഞു.

**അച്ചാർ: **ചക്കപ്പൂഞ്ച് ചെറിയ ചതുരക്കഷ്‌ണങ്ങളായി അരിയുക. ഇത് അൽപസമയം ആവിയിൽ വേവിച്ച ശേഷം വെള്ലം പൂർണമായി വറ്റിച്ചെടുക്കണം. ശേഷം സാധാരണ അച്ചാറിന്റെ കൂട്ടുകൾ ചേർത്ത് അച്ചാറിടാം.

**ഒഴിച്ച് കറി:** കുടംപുളിയിട്ടുവയ്‌ക്കുന്ന മീൻകറിക്കൂട്ട് തയ്യാറാക്കി അതിലേക്ക് മീനിന് പകരം വലിയ കഷ്‌ണങ്ങളായി അരിഞ്ഞ ചക്കപ്പൂഞ്ചിട്ട് വറ്റിച്ചെടുത്താൽ നല്ല രുചികരമായ ഒഴിച്ചുകറിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343176/recipes-with-jackfruit-core)