---
title: "തങ്ങളെ കാണും; നാദാപുരം സീറ്റ് മുസ്ലിംലീഗ് ഏറ്റെടുക്കാൻ യൂത്ത് ലീഗ് സമ്മർദ്ദം"
english_title: "League moves to take over Nadapuram seat, UDF Youth League resolution"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343162/league-moves-to-take-over-nadapuram-seat-udf-youth-league-resolution-new-update-"
published_at: "2026-02-20T16:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998412747d36_leage.jpg"
keywords: []
---

# തങ്ങളെ കാണും; നാദാപുരം സീറ്റ് മുസ്ലിംലീഗ് ഏറ്റെടുക്കാൻ യൂത്ത് ലീഗ് സമ്മർദ്ദം

> **Lead Summary:** **കോഴിക്കോട്: **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചു കൊണ്ട് നാദാപുരം സീറ്റിൽ അവകാശവാദവുമായി മുസ്ലിം ലീഗ്. നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗിന്‍റെ പ്രമേയം.

## Article Content

**കോഴിക്കോട്: **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചു കൊണ്ട് നാദാപുരം സീറ്റിൽ അവകാശവാദവുമായി മുസ്ലിം ലീഗ്. നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗിന്‍റെ പ്രമേയം.

യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റി പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ ലീഗിനുണ്ടായത് മികച്ച നേട്ടമാണ്. ഷാഫി പറമ്പിലിന് കിട്ടിയ ലീഡിൽ ഭൂരിഭാഗവും ലീഗ് വോട്ടാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നാദാപുരത്തെ വലിയ വിഭാഗം ജനം ലീഗുമായി അടുത്തു. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. നാദാപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനാണ് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മറ്റിയുടെ തീരുമാനം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു പ്രധാനപ്പെട്ട മണ്ഡലങ്ങൾ വെച്ചുമാറാൻ ലീ​ഗിലും കോൺ​ഗ്രസിലും ധാരണയായിട്ടുണ്ട്. ചേലക്കര ലീഗിന് വിട്ടുനൽകി കോങ്ങാടുമായി വച്ചുമാറാനാണ് തീരുമാനമായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും ചർച്ച നടന്നു. സീറ്റുകൾ വെച്ചുമാറാൻ ഇരുവർക്കും സമ്മതമെന്നാണ് സൂചന. എന്നാൽ മണ്ഡലങ്ങളിൽ ഏത് സ്ഥാനാർത്ഥികളെ ഇറക്കുമെന്ന ആശങ്കയിലാണ് പാർട്ടികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343162/league-moves-to-take-over-nadapuram-seat-udf-youth-league-resolution-new-update-)