---
title: "അയ്യോ... ഓറഞ്ചിന്റെ തൊലി ഇനി വലിച്ചെറിയല്ലേ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും"
english_title: "Oh my... Don't throw away the orange peel anymore; you'll be surprised to know its benefits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343135/oh-my-dont-throw-away-the-orange-peel-anymore-youll-be-surprised-to-know-its-benefits"
published_at: "2026-02-20T14:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998297f1a96e_Oh_my_Dont_throw_away_the_orange_peel_anymore;_youll_be_surprised_to_know_its_benefits.jpg"
keywords: []
---

# അയ്യോ... ഓറഞ്ചിന്റെ തൊലി ഇനി വലിച്ചെറിയല്ലേ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും

> **Lead Summary:** മധുരമൂറുന്ന ഓറഞ്ച് കഴിച്ച ശേഷം നമ്മളിൽ ഭൂരിഭാഗം പേരും ആദ്യം ചെയ്യുന്നത് അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് എറിയുക എന്നതാണ്. എന്നാൽ ഈ 'പാഴ്വസ്തു' വെറുമൊരു തൊലിയല്ല, വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഒരു വലിയ കലവറയാണെന്ന് നിങ്ങൾക്കറിയാമോ? ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ഓറഞ്ച് തൊലിക്ക് ചെയ്യാൻ കഴിയുന്ന അത്ഭുതങ്ങൾ നിരവധിയാണ്.

## Article Content

മധുരമൂറുന്ന ഓറഞ്ച് കഴിച്ച ശേഷം നമ്മളിൽ ഭൂരിഭാഗം പേരും ആദ്യം ചെയ്യുന്നത് അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് എറിയുക എന്നതാണ്. എന്നാൽ ഈ 'പാഴ്വസ്തു' വെറുമൊരു തൊലിയല്ല, വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഒരു വലിയ കലവറയാണെന്ന് നിങ്ങൾക്കറിയാമോ? ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ഓറഞ്ച് തൊലിക്ക് ചെയ്യാൻ കഴിയുന്ന അത്ഭുതങ്ങൾ നിരവധിയാണ്.

**1. രോഗപ്രതിരോധ ശക്തി**

ഓറഞ്ചു തൊലിയിൽ വൈറ്റമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. ജലദോഷം, ചുമ, വൈറൽ അണുബാധകൾ ഇവയിൽ നിന്ന് സംരക്ഷണമേകാനും ഓറഞ്ച് തൊലിക്ക് കഴിവുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളകറ്റാൻ ഇത് സഹായിക്കും.

**2. ദഹനത്തിന്**

ഓറഞ്ച് തൊലിയിലടങ്ങിയ നാരുകൾ (fibre) ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മലബന്ധം, വായുകോപം, ദഹനക്കേട് ഇവ അകറ്റുന്നു. ഓറഞ്ച് തൊലി പൊടിച്ചതും ഇതുപയോഗിച്ചുണ്ടാക്കുന്ന ചായയും പതിവായി ഉപയോഗിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

**3. ഹൃദയാരോഗ്യത്തിന്**

ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്ന ഓറഞ്ച് തൊലി ഹൃദയാരോഗ്യം മെച്ചപ്പടുത്തും. ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നീർക്കെട്ടും സന്ധിവേദനയും അകറ്റാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഓറഞ്ച് തൊലിക്കു കഴിയും.

**4. ശരീരഭാരം നിയന്ത്രിക്കും**

ഓറഞ്ച് തൊലിയിലടങ്ങിയ സംയുക്തങ്ങൾ അലർജികൾ അകറ്റാൻ സഹായിക്കും. തുമ്മൽ, ശ്വസനപ്രശ്നങ്ങൾ ഇവ അകറ്റാൻ ഓറഞ്ച് തൊലിക്ക് കഴിയും. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഓറഞ്ച് തൊലി സഹായിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാവധാനത്തിലാക്കാനും ഇത് സഹായിക്കും.

**5. ഗൃഹാലങ്കാരത്തിന്**

ഓറഞ്ച് തൊലി രണ്ടായി മുറിച്ച് അതിൽ മെഴുകോ എണ്ണയോ നിറച്ച് തിരിയിട്ട് മനോഹരവും പ്രകൃതിദത്തവുമായ മെഴുകുതിരികൾ ഉണ്ടാക്കാം. ഉണക്കിയ ഓറഞ്ച് തൊലി കൊണ്ട് മാലയുണ്ടാക്കാനും ഇത് വോൾ ഡെക്കർ ആയി ഉപയോഗിക്കാനും സാധിക്കും. വീട് അലങ്കരിക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദമായ ഒരു വസ്തു കൂടിയാണ് ഓറഞ്ച് തൊലി. ഉണങ്ങിയ ഓറഞ്ച് തൊലിയിൽ കറുവാപ്പട്ട ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന സുഗന്ധക്കൂട്ട് ഏറെ നേരം മുറികൾക്ക് സുഗന്ധമേകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343135/oh-my-dont-throw-away-the-orange-peel-anymore-youll-be-surprised-to-know-its-benefits)