---
title: " വെറും മൂന്ന് ചേരുവകൾ കൊണ്ട് അമ്പലപ്പുഴ പാൽപായസം വീട്ടിലുണ്ടാക്കാം"
english_title: "How to prepare milk soup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343126/how-to-prepare-milk-soup"
published_at: "2026-02-20T14:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699824b7629b5_TRU6.jpg"
keywords: []
---

#  വെറും മൂന്ന് ചേരുവകൾ കൊണ്ട് അമ്പലപ്പുഴ പാൽപായസം വീട്ടിലുണ്ടാക്കാം

> **Lead Summary:** **[[truevisionnews.com]]** അണ്ടിപ്പരിപ്പോ മുന്തിരിയോ ഏലക്കായോ ചേർക്കാതെ വെറും മൂന്ന് ചേരുവകൾ കൊണ്ട് എങ്ങനെ പായസം ഉണ്ടാക്കാം 

## Article Content

**[[truevisionnews.com]]** അണ്ടിപ്പരിപ്പോ മുന്തിരിയോ ഏലക്കായോ ചേർക്കാതെ വെറും മൂന്ന് ചേരുവകൾ കൊണ്ട് എങ്ങനെ പായസം ഉണ്ടാക്കാം 

**ആവശ്യമായ ചേരുവകൾ:**

*പാൽ: 1 ലിറ്റർ (ഫുൾ ക്രീം മിൽക്ക് ഉത്തമം)*

*ഉണക്കലരി (ചെമ്പാവരി/പായസം റൈസ്): 1/4 കപ്പ് (ഏകദേശം 50 ഗ്രാം)*

*പഞ്ചസാര: 3/4 കപ്പ് (നിങ്ങളുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)*

*വെള്ളം: 1 കപ്പ് ***
**

**തയ്യാറാക്കുന്ന വിധം** 

ഉണക്കലരി നന്നായി കഴുകി വെള്ളം വാർന്നു കളയാൻ വെക്കുക. ഒരു വലിയ പ്രഷർ കുക്കറിലേക്ക് പാലും, വെള്ളവും, കഴുകി വെച്ച അരിയും, പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. കുക്കർ അടുപ്പത്തുവെച്ച് പാൽ തിളച്ചു വരുന്നത് വരെ ഇളക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ കുക്കർ മൂടി വെക്കുക (വിസിൽ ഇടരുത്).

കുക്കറിന്റെ ഉള്ളിൽ നിന്ന് നീരാവി നന്നായി വരാൻ തുടങ്ങുമ്പോൾ വിസിൽ ഇടുക.വിസിൽ ഇട്ട ഉടൻ തന്നെ ഗ്യാസ് ഏറ്റവും കുറഞ്ഞ തീയിലേക്ക് (Low Flame) മാറ്റുക. ഈ അവസ്ഥയിൽ കൃത്യം 30 മുതൽ 45 മിനിറ്റ് വരെ വേവിക്കണം. (വിസിൽ വരാൻ കാത്തുനിൽക്കേണ്ടതില്ല).

സമയം കഴിഞ്ഞ് ഗ്യാസ് ഓഫ് ചെയ്യുക. കുക്കറിലെ പ്രഷർ താനേ പോയി തണുത്തതിന് ശേഷം മാത്രം തുറക്കുക.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343126/how-to-prepare-milk-soup)