---
title: "നോമ്പുകാലത്ത് വീട്ടുകാരെ ഞെട്ടിക്കണോ? എങ്കിൽ വേഗം 'ചട്ടിപ്പത്തിരി' ഉണ്ടാക്കിക്കോളൂ ...."
english_title: "chattipathiri recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343110/chattipathiri-recipe"
published_at: "2026-02-20T13:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981ae3b3a36_fd.jpg"
keywords: []
---

# നോമ്പുകാലത്ത് വീട്ടുകാരെ ഞെട്ടിക്കണോ? എങ്കിൽ വേഗം 'ചട്ടിപ്പത്തിരി' ഉണ്ടാക്കിക്കോളൂ ....

> **Lead Summary:** **** മലബാറിലെ വീടുകളിൽ വിരുന്നുകാർ വന്നാലും നോമ്പുതുറയായാലും താരം ചട്ടിപ്പത്തിരി തന്നെയാണ്. മൈദ പത്തിരികൾക്കിടയിൽ മധുരവും അണ്ടിപ്പരിപ്പും മുന്തിരിയും ഒളിപ്പിച്ചുവെച്ച ഒരു മധുരപ്പൊതി. കണ്ടാൽ ഒരു കേക്ക് പോലെ തോന്നിക്കുമെങ്കിലും കടിപ്പൊട്ടിച്ച് ഉള്ളിലേക്ക് ചെല്ലുമ്പോഴാണ് ഇതിന്റെ യഥാർത്ഥ മാജിക് അറിയുന്നത്.

## Article Content

**** മലബാറിലെ വീടുകളിൽ വിരുന്നുകാർ വന്നാലും നോമ്പുതുറയായാലും താരം ചട്ടിപ്പത്തിരി തന്നെയാണ്. മൈദ പത്തിരികൾക്കിടയിൽ മധുരവും അണ്ടിപ്പരിപ്പും മുന്തിരിയും ഒളിപ്പിച്ചുവെച്ച ഒരു മധുരപ്പൊതി. കണ്ടാൽ ഒരു കേക്ക് പോലെ തോന്നിക്കുമെങ്കിലും കടിപ്പൊട്ടിച്ച് ഉള്ളിലേക്ക് ചെല്ലുമ്പോഴാണ് ഇതിന്റെ യഥാർത്ഥ മാജിക് അറിയുന്നത്.

ആവശ്യമായ ചേരുവകൾ

**പത്തിരി ഉണ്ടാക്കാൻ:**

മൈദ 

വെള്ളം 

ഉപ്പ് 

നെയ്യ് 

**മുട്ട മിശ്രിതത്തിന് **

മുട്ട 

പാൽ 

പഞ്ചസാര 

ഏലക്കപ്പൊടി 

**ഫില്ലിംഗിനായി:**

പഞ്ചസാര

അണ്ടിപ്പരിപ്പ്, മുന്തിരി

കറുത്ത കസകസ 

നെയ്യ് 

**ഉണ്ടാക്കുന്ന വിധം**

*പത്തിരി തയ്യാറാക്കാം*

ആദ്യം മൈദയിൽ ഉപ്പും നെയ്യും വെള്ളവും ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി ലൂസായി കുഴച്ചെടുക്കുക. ഇതിൽ നിന്നും ചെറിയ ഉരുളകളാക്കി മാറ്റി, ചപ്പാത്തി കല്ലിൽ വെച്ച് വളരെ നേർത്ത പത്തിരികളായി പരത്തിയെടുക്കുക. ഈ പത്തിരികൾ ഒരു പാനിൽ ഇട്ട് രണ്ട് വശവും ഒന്ന് ചൂടാക്കി എടുക്കുക (പൂർണ്ണമായി വെന്തു പോകരുത്, നിറം മാറണ്ട). ഏകദേശം 5-7 പത്തിരികൾ ഇങ്ങനെ ഉണ്ടാക്കാം.

**മുട്ടക്കൂട്ട് തയ്യാറാക്കാം**

ഒരു പാത്രത്തിൽ മുട്ട, പാൽ, പഞ്ചസാര, ഏലക്കപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. പഞ്ചസാര പൂർണ്ണമായും അലിയണം.

**ലെയറിംഗ് (അടുക്കി വെക്കാം)**

ഒരു നോൺ-സ്റ്റിക് പാനിലോ അടി കട്ടിയുള്ള ചട്ടിയിലോ അല്പം നെയ്യ് പുരട്ടുക. തയ്യാറാക്കി വെച്ച പത്തിരി ഓരോന്നായി മുട്ട മിശ്രിതത്തിൽ മുക്കി പാനിൽ നിരത്തുക. ആദ്യത്തെ പത്തിരിക്ക് മുകളിൽ അല്പം പഞ്ചസാര, വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, കസകസ എന്നിവ വിതറുക. ഇതിനു മുകളിൽ അടുത്ത പത്തിരി മുട്ടക്കൂട്ടിൽ മുക്കി വെക്കുക. എല്ലാ പത്തിരികളും ഇങ്ങനെ ഒന്നിനുമേൽ ഒന്നായി അടുക്കുക. ഏറ്റവും മുകളിൽ ബാക്കിയുള്ള മുട്ട മിശ്രിതം ഒഴിക്കാം.

**വേവിച്ചെടുക്കാം**

പാൻ അടച്ചുവെച്ച് വളരെ ചെറിയ തീയിൽ (Low flame) 10-15 മിനിറ്റ് വേവിക്കുക. ഒരു വശം മൊരിഞ്ഞു വരുമ്പോൾ പതുക്കെ മറ്റേ വശത്തേക്ക് തിരിച്ചിടുക. രണ്ടു വശവും സ്വർണ്ണനിറമായാൽ തീ ഓഫ് ചെയ്യാം. അല്പം ചൂടാറിയ ശേഷം കേക്ക് മുറിക്കുന്നത് പോലെ മുറിച്ച് വിളമ്പാം. നമ്മുടെ മധുരമൂറുന്ന ചട്ടിപ്പത്തിരി റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343110/chattipathiri-recipe)