---
title: "പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു; സഹപ്രവർത്തകൻ കസ്റ്റഡിയിൽ"
english_title: "Construction worker trampled to death in Pala's Murikkumpuzha; colleague in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343103/construction-worker-trampled-to-death-in-palas-murikkumpuzha-colleague-in-custody"
published_at: "2026-02-20T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699818ba982eb_Construction_worker_trampled_to_death_in_Palas_Murikkumpuzha;_colleague_in_custody.jpg"
keywords: []
---

# പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു; സഹപ്രവർത്തകൻ കസ്റ്റഡിയിൽ

> **Lead Summary:** കോട്ടയം: പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി ഷാജി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

കോട്ടയം: പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി ഷാജി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തർക്കത്തിനിടെ ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ മുൻപും വഴക്കുകൾ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞുള്ള മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റ് തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കുറച്ചുനാൾ മുൻപ് ഇതേ കെട്ടിടത്തിൽ വെച്ച് മറ്റൊരു തൊഴിലാളിയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഒരേ സ്ഥലത്ത് തന്നെ വീണ്ടും കൊലപാതകം നടന്നതിന്റെ നടുക്കത്തിലാണ് പ്രദേശം. ഒരേ കെട്ടിടത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നതോടെ കെട്ടിട ഉടമയും പ്രതിസന്ധിയിലായിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343103/construction-worker-trampled-to-death-in-palas-murikkumpuzha-colleague-in-custody)